Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൊന്നാനി സ്വദേശി...

പൊന്നാനി സ്വദേശി സൗദിയിൽ പനി ബാധിച്ചു മരിച്ചു

text_fields
bookmark_border
പൊന്നാനി സ്വദേശി സൗദിയിൽ പനി ബാധിച്ചു മരിച്ചു
cancel

അബ്​ഹ: പൊന്നാനി ആറയിൽ കൊല്ലംപടി സ്വദേശി മെയ്തീൻകോയ (52) സൗദി അറേബ്യയിലെ ഖമീസ്​ മുശൈത്തിൽ പനിയെ തുടർന്ന്​ മരിച്ച ു. ഖമീസ്​ ശറഫിയയിൽ സീനത്ത് കടയിലെ ജോലിക്കാരനായിരുന്നു. അൽ അഹലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

12 വർഷമായി ഖമീസിൽ. അവസാനമായി നാട്ടിൽ പോയത് മൂന്ന് വർഷം മുമ്പാണ്​. മകൻ മുഹമ്മദ് ഷാൻ ഖമീസിൽ ജോലി ചെയ്യുന്നുണ്ട്​. ഭാര്യ ഫാത്തിമ. റുബൈഷ, ഷമീല, ഷഹല എന്നിവരാണ്​ മറ്റു മക്കൾ.

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടു പോകുമെന്ന് മകൻ അറിയിച്ചു. സഹായത്തിന്​ അസീർ പ്രവാസി സംഘം പ്രവർത്തകരായ അബ്​ദുൽ വഹാബ്, ഷൗക്കത്തലി എന്നിവരുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newsmalayalam news
News Summary - Death News-Gulf News
Next Story