സൈതലവിയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിൽ ഖബറടക്കും
text_fieldsജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിൽ നിര്യാതനായ മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് സൈതലവിയുടെ (52) മൃതദേഹം രാവിലെ ഏഴ് മണ ിക്ക് കൊടക്കാപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ജിദ്ദയിൽ നിന്ന് ബഹ്റൈൻ വഴി ഗൾഫ് എയർ വിമാനത്തിൽ ചൊവാഴ്ച പുലർച്ചെ നാല് മണിക്ക് കരിപ്പൂരിലെത്തും. മരുമകൻ ഇഖ്ബാൽ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ബന്ധുക്കൾക്കൊപ്പം സാമൂഹിക പ്രവർത്തകരായ നൗഷാദ് മമ്പാട്, ഷിഹാബുദ്ദീൻ കൂരാട് എന്നിവരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ശറഫിയയിലെ പള്ളിയിൽ നടന്ന മയ്യത്ത് നമസ്കാരത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും പെങ്കടുത്തു.
28 വർഷത്തോളമായി മദീനയിലും, ജിദ്ദയിലും ജോലി ചെയ്തിരുന്ന സൈതലവി അസുഖത്തെ തുടർന്ന് നാട്ടിലേക്ക് പുറപ്പെടാനിരിക്കെയാണ് മരിച്ചത്. ഭാര്യ: ഫാത്തിമ - ആലായൻ (അരക്കുപറമ്പ് ), മക്കൾ : മുഹമ്മദ് ഫാസിൽ (ദുബൈ), ആരിഫ. പൊടയക്കാട് പരേതരായ കണക്കഞ്ചേരി മുഹമ്മദിെൻറയും ഉമ്മുകുൽസുവിെൻറയും മകനാണ് സൈതലവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
