കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരിച്ചു
text_fieldsജിദ്ദ: കൊണ്ടോട്ടി ഒഴുകൂര്‍ വെസ്റ്റ് ബസാര്‍ സ്വദേശി പാലന്‍തൊടിക മുഹമ്മദിെൻറയും പാത്തുട്ടിയുടേയും മകന്‍ മൊയ ്തീന്‍ കുട്ടി (48) ജിദ്ദയില്‍ നിര്യാതനായി. വയറ് വേദനയെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും വിദഗ്ധ ചികിത്സ വേണമെന്ന നിർദേശത്തെ തുടര്‍ന്ന് താമസ സ്ഥലത്തേക്ക് മടങ്ങിപ്പോയി. തുടര്‍ന്ന് രാത്രി വേദന കലശലായതിനെ തുടര്‍ന്ന് ജിദ്ദ ജാമിഅ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സ തേടി. അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ 2.45ന് മരിച്ചു.
20 വര്‍ഷത്തിലധികമായി ജിദ്ദയില്‍ ജോലി ചെയ്തുവരികയായിരുന്നു. കൊണ്ടോട്ടി തുറക്കല്‍ സ്വദേശി ഖൈറുന്നിസയാണ് ഭാര്യ. 15,6 വയസുള്ള രണ്ട് മക്കളുണ്ട്. ജാമിഅ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ജിദ്ദയില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
