പുല്ലാളൂർ സ്വദേശി മക്കയിൽ നിര്യാതനായി

23:01 PM
10/01/2019

മക്ക: മലപ്പുറം പുല്ലാളൂർ സ്വദേശി ഉള്ളടത്ത് പുരയിൽ യു.പി മുഹമ്മദ് മുസ്‌ലിയാർ (58 ) മക്കയിൽ നിര്യാതനായി. കഴിഞ്ഞ ദിവസം സ്വകാര്യ ഉംറ ഗ്രൂപ്പിൽ കുടുംബസമ്മേതം ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. വ്യാഴാഴ്ച  രാവിലെയാണ് മരണം.

ഭാര്യ:ഫൗസിയ, മക്കളായ തമീം, അഷ്‌റഫ് എന്നിവർ കൂടെയുണ്ട്. മകൻ ഫാറൂഖ് റിയാദിൽ നിന്ന് മക്കയിൽ എത്തിയിട്ടുണ്ട്. മൃതദേഹം മക്കയിൽ ഖബറടക്കി.  ഖബറടക്ക നടപടികൾക്ക് ഐ.സി.എഫ് നേതാക്കളായ ഷാഫി ബാഖവി, മുഹമ്മദ് മുസ്‌ല്യാർ, ഇർഷാദ് സഖാഫി, ശറഫുദ്ദീൻ യു.എസ് സഖാഫി എന്നിവർ നേതൃത്വം നൽകി.

Loading...
COMMENTS