അൽഅഹ്സയിൽ മലയാളി മരിച്ചു
text_fieldsബൈജു കുമാർ
ദമ്മാം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളികൂടി മരിച്ചു. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ബൈജു കുമാർ (48) ആണ് മരിച്ചത്. ശരീരം തളർന്ന് റൂമിൽ ബോധമില്ലാതെ കിടന്ന ബൈജുവിനെ, സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.
28 ദിവസമായി മുബറസ് ബിൻജലവി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച പുലർച്ച 2.20നായിരുന്നു മരണം. അൽഅഹ്സയിൽ 14 വർഷത്തോളമായി പ്ലംബറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: അർച്ചന എ. നായർ. മക്കൾ: വൈഷ്ണവി, വൈഷ്ണവ്. നവയുഗം സാംസ്കാരിക വേദി അൽഅഹ്സ മേഖല പ്രസിഡൻറ് ഉണ്ണി മാധവെൻറ നേതൃത്വത്തിൽ മൃതദേഹം അൽഅഹ്സയിൽതന്നെ സംസ്കരിക്കാനുള്ള നിയമനടപടി പൂർത്തിയാക്കി വരുന്നു.
നവയുഗം അൽഅഹ്സ ശോബ യൂനിറ്റ് അംഗമായ ബൈജു കുമാറിെൻറ നിര്യാണത്തിൽ കേന്ദ്ര കമ്മിറ്റിയും അൽഅഹ്സ മേഖല കമ്മിറ്റിയും ശോബ യൂനിറ്റ് കമ്മിറ്റിയും വിവിധ ഘടകങ്ങളും അനുശോചിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.