തിരുവനന്തപുരം സ്വദേശി ദമ്മാമിൽ മരിച്ചു
text_fieldsഅബ്ദുൽ സമദ് നഹാസ്
അൽഖോബാർ: പക്ഷാഘാതം വന്നതുമൂലം മൂന്നുമാസമായി ഖോബാർ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം വക്കം കരവാരം സ്വദേശികളായ നാസിം മൻസിലിൽ അബ്ദുൽ സമദിെൻറയും ജമീല ബീവിയുടെയും മകനായ നഹാസ് (48) ആണ് മരിച്ചത്.
ഖോബാറിലെ ഒരു കടയിലെ സെയിൽസ്മാനായി ജോലിചെയ്യുന്ന നഹാസിന്, മൂന്നുമാസം മുമ്പാണ് പക്ഷാഘാതം പിടിപെട്ടത്. സുഹൃത്തുക്കൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കിങ് ഫഹദ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ മൂന്നുമാസമായി ചികിത്സയിലായിരുന്നു. ഭാര്യ: റീജ. മക്കൾ: സാറ ഷെഹ്തസർ, മർഹബ നഹാസ്. കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിെൻറ നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാനായി നവയുഗം സാംസ്കാരിക വേദി ജീവകാരുണ്യവിഭാഗം കൺവീനർ ഷിബു കുമാർ നേതൃത്വം നൽകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.