Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബ്​ദുൽ ലത്തീഫി​െൻറ...

അബ്​ദുൽ ലത്തീഫി​െൻറ മൃതദേഹം ഖബറടക്കി

text_fields
bookmark_border
അബ്​ദുൽ ലത്തീഫി​െൻറ മൃതദേഹം ഖബറടക്കി
cancel
camera_alt

അബ്​ദുൽ ലത്തീഫ്

ഹഫർ അൽബാത്വിൻ: ഹൃദയാഘാതം മൂലം കഴിഞ്ഞ ശനിയാഴ്​ച മരിച്ച കോഴിക്കോട് അരീക്കാട് നല്ലളം സ്വദേശി ബുഷറ മൻസിലിൽ അബ്​ദുൽ ലത്തീഫി​െൻറ (57) മൃതദേഹം ഹഫർ അൽബാത്വിനിൽ ഖബറടക്കി. ശനിയാഴ്ച രാവിലെ ജോലിക്ക് പുറപ്പെടുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കൂടെ ജോലിചെയ്യുന്ന പ്രഭോഷ്‌ ലാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നൂർ മുഹമ്മദ് ഖാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഹഫർ സനാഇയ മഖ്​ബറയിലാണ്​ ഖബറടക്കിയത്​. 13 വർഷമായി ഇദ്ദേഹം റിയാദിലെ അൽജവ്സ ഗോൾഡൻ ട്രേഡിങ് (ഹരിതം ഫുഡ്) കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. ഒമ്പതുമാസം മുമ്പാണ് അവസാനമായി നാട്ടിൽപോയി വന്നത്. ഭാര്യ: വാഹിദ. മക്കൾ: ഫാരിഷ, ഫാദിയ.

മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് വെൽഫെയർ കോഒാഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറം, നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം തുടങ്ങിയവർ നേതൃത്വം നൽകി. ഹരിതം കമ്പനിയിൽ കൂടെ ജോലിചെയ്യുന്നവരും സുഹൃത്തുക്കളുമായ അൻവർഷാ, വിശ്വനാഥ്, ദുൽഖർ സൽമാൻ, ഷിഹാബ്, നാസർ, ഫിയാസ്, അനൂപ്, യൂനുസ്, മുജീബ് തുടങ്ങിയവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.

Show Full Article
TAGS:death newsabdul latheefsaudi newsgulf news
Next Story