ബാലരാമന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
text_fieldsബലരാമൻ മാരിമുത്തു
റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് റിയാദിൽ മരിച്ച കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമൻ മാരിമുത്തുവിന്റെ (58) മൃതദേഹം നാട്ടിലെത്തിച്ചു. ബുധനാഴ്ച പുലർച്ചെ കോഴിക്കോട്ടെത്തിച്ച മൃതദേഹം രാവിലെ 10ഓടെ ഫാറൂഖ് കോളജിലുള്ള വീട്ടുവളപ്പിൽ സംസ്കരിച്ചു. സുലൈ ഏരിയ രക്ഷാധികാരി സമിതിക്ക് വേണ്ടി നാസർ കാരക്കുന്ന്, കേന്ദ്ര കമ്മിറ്റിക്ക് വേണ്ടി ഗോപിനാഥ്, ഏരിയ കമ്മിറ്റിക്ക് വേണ്ടി നാസർ, യൂനിറ്റിനുവേണ്ടി കൃഷ്ണൻ കുട്ടി എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.
നാട്ടിലെ പ്രവർത്തനങ്ങൾക്ക് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം സുരേഷ് നേതൃത്വം നൽകി. സംസ്കാര ചടങ്ങുകൾക്കുശേഷം നടന്ന അനുശോചന യോഗത്തിൽ കേളി മുൻ സെക്രട്ടറിമാരായ റഷീദ് മേലേതിൽ, ഷൗക്കത്ത് നിലമ്പൂർ, മുൻ രക്ഷാധികാരി സമിതി അംഗം ഗോപിനാഥൻ വേങ്ങര, കേളി അംഗങ്ങളായ നാസർ കാരക്കുന്ന്, ഗോപിനാഥ്, സി.പി.എം ഫറോക്ക് ഏരിയ സെക്രട്ടറി പ്രവീൺ കുമാർ, ലോക്കൽ സെക്രട്ടറി ബീന പ്രഭാകരൻ ചന്ദ് എന്നിവർ സംസാരിച്ചു.
റിയാദിൽ അരങ്ങേറിയ ‘കേളിദിനം 2025’ന്റെ വേദിയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി ശനിയാഴ്ച രാത്രി റൂമിലേക്ക് മടങ്ങിയ ബലരാമന് രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വീണ്ടും ഹൃദയസ്തംഭനം ഉണ്ടായതാണ് മരണത്തിലേക്ക് നയിച്ചത്. പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും പ്രവാസി സംബന്ധമായ വിഷയങ്ങളിലും ഇടപെടാറുള്ള ബലരാമൻ സുലൈ ഏരിയയിലെ കേളിയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: രതി. മക്കൾ: ഹൃദ്യ, ഹരിത, ഹൃദയ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

