Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമഴ വെള്ളപ്പാച്ചിലിൽ...

മഴ വെള്ളപ്പാച്ചിലിൽ ഇന്ത്യക്കാരൻ മരിച്ചു; നാല്​ പേർ രക്ഷപ്പെട്ടു

text_fields
bookmark_border
മഴ വെള്ളപ്പാച്ചിലിൽ ഇന്ത്യക്കാരൻ മരിച്ചു; നാല്​ പേർ രക്ഷപ്പെട്ടു
cancel

ജിദ്ദ​: മഴവെള്ളപ്പാച്ചിലിൽ മുങ്ങിയ ലോറിയിലുണ്ടായിരുന്ന ഇന്ത്യക്കാരൻ മരിച്ചു. നാല്​ പേർ രക്ഷപ്പെട്ടു. അല്ലീത്​ മേഖലയിൽ ഗമീഖക്ക്​ കിഴക്ക്​ വാദി മൻസിയിലാണ്​ സംഭവം. അഞ്ച്​ ​​േപർ സഞ്ചരിച്ച ലോറി​ വ്യാഴാഴ്​ച വൈകുന്നേരമാണ്​ ഒഴുക്കിൽപ്പെട്ടതെന്ന്​ മക്ക മേഖല സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ സഇൗദ്​ സർഹാൻ പറഞ്ഞു. വിവരമറിഞ്ഞ ഉടനെ സിവിൽ ഡിഫൻസി​​​െൻറ രക്ഷാപ്രവർത്തന സംഘം സ്​ഥല​ത്തെത്തി. നാല്​ പേരെ ലോറിക്ക്​ അടുത്ത്​ കണ്ടതായി വക്​താവ്​ പറഞ്ഞു. അഞ്ചാമത്തെ ആളെ കണാനില്ലായിരുന്നു. ലോറിക്കടിയിൽപ്പെട്ടിക്കാമെന്ന്​ കരുതി വാഹനം പൊക്കിയെങ്കിലും തൊഴിലാളിയെ കണ്ടെത്താനായില്ല. പിന്നീട്​ താഴ്​വരയിൽ നാല്​ കിലോമീറ്ററോളം ദൂരത്തിൽ വ്യാപകമായ തെരച്ചിൽ നടത്തി. ഇതിനിടയിലാണ്​ മൃതദേഹം കണ്ടെത്തിയത്​. മൃതദേഹം ബന്ധപ്പെട്ട വകുപ്പിന്​ കൈമാറിയതായും സിവിൽ ഡിഫൻസ്​ വക്​താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain in saudi
News Summary - death in heavy rain-saudi-gulfnews
Next Story