കൊടുങ്ങല്ലൂർ സ്വദേശി മദീനയിൽ നിര്യാതനായി

18:25 PM
16/05/2019

മദീന: തൃശ്ശൂർ കൊടുങ്ങല്ലൂർ ഏരിയാട്  സ്വദേശി കോനം വീട് അത്താണി അബ്ദുൽ ഗഫൂർ (65) മദീനയിൽ നിര്യാതനായി. 36 വർഷത്തിലധികമായി സൗദിയിൽ പ്രവാസിയാണ്.  

മദീന-യാമ്പു റോഡിൽ ദല്ല കമ്പനിക്ക് പിറക് വശത്ത് സുഹൃത്തിനോടൊപ്പം താമസിച്ചിരുന്ന ഇദ്ദേഹം സ്വകാര്യ വാഹനത്തിൽ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. ജന്നത്തുൽ ബഖീഅയിൽ ഖബറടക്കും. നിയമ നടപടികൾക്കായി മദീനയിലെ സാമൂഹിക പ്രവർത്തകരായ ശരീഫ് കാസർക്കോട്, അഷ്റഫ് ചൊക്ലി എന്നിവർ  സഹായത്തിനുണ്ട്.
 

Loading...
COMMENTS