ഉറക്കത്തിനിടെ ഹൃദയസ്തംഭനത്താൽ മരണം: മുഹമ്മദ് ശരീഫിെൻറ മൃതദേഹം ദമ്മാമിൽ ഖബറടക്കും
text_fieldsദമ്മാം: ദമ്മാമിൽ ഉറക്കത്തിനിടെ ഹൃദയസ്തംഭനം മൂലം മരിച്ച മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പാലം അത്തിക്കാവിൽ മുഹമ്മദ് ശരീഫിെൻറ (44) മൃതദേഹം നടപടിക്രമം പൂർത്തിയാക്കി ദമ്മാമിൽ മറവുചെയ്യും. എട്ടു വർഷത്തോളമായി ജിദ്ദയിൽ റെഡിമേഡ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന ശരീഫ് ഒരു വർഷം മുമ്പാണ് സ്ഥാപനത്തിെൻറ ദമ്മാം ബ്രാഞ്ചിലേക്ക് മാറിയത്. ഏതാനും ദിവസംമുമ്പ് ശരീഫിെൻറ ഉമ്മ നാട്ടിൽ മരണപ്പെട്ടിരുന്നു. അതിനുശേഷം സദാ ദുഃഖിതനായി കാണപ്പെട്ടിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. രണ്ടുദിവസം മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്ഥാപനയുടമയോട് സംസാരിക്കുകയും നാട്ടിൽപോകാൻ ഒരുങ്ങുകയും ചെയ്യുന്നതിനിടെയാണ് മരണം.
ആരോഗ്യ ഇൻഷുറൻസ് കാലാവധി കഴിഞ്ഞതിനാൽ ആശുപത്രിയിൽ പോവാതെ മെഡിക്കൽ ഷോപ്പിൽ നിന്നും ഗ്യാസ്ട്രബിളിനുള്ള ഗുളിക വാങ്ങിക്കഴിച്ചിരുന്നു. വെള്ളിയാഴ്ച പ്രഭാത നിസ്കാരശേഷം കിടന്നുറങ്ങിയ ശരീഫിനെ രാവിലെ ഡ്യൂട്ടി സമയമായിട്ടും കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വിളിച്ചപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. അത്തിക്കാവിൽ മമ്മദ് കുട്ടിയാണ് പിതാവ്. ഭാര്യ: ഹഫ്സത്ത്. രണ്ടു പെൺകുട്ടികളും ഒരു മകനുമുണ്ട്. ശരീഫിെൻറ ജേഷ്ഠൻ മുഹമ്മദും സഹോദരപുത്രനും ദമ്മാമിൽ എത്തിയിട്ടുണ്ട്. ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
