ഡീൻ കുര്യാക്കോസ് എം.പിക്ക് റിയാദിൽ ഒ.ഐ.സി.സി സ്വീകരണം നൽകി
text_fieldsഡീൻ കുര്യാക്കോസ് എം.പിയെ റിയാദ് ഒ.ഐ.സി.സി ഭാരവാഹികൾ സ്വീകരിക്കുന്നു
റിയാദ്: ഹ്രസ്വ സന്ദർശനത്തിനായി റിയാദിലെത്തിയ ഇടുക്കി പാർലമെൻറ് അംഗവും കോൺഗ്രസ് നേതാവുമായ ഡീൻ കുര്യാക്കോസ് എം.പിയെ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിങ് ഖാലിദ് ഇൻറർനാഷനൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലിം കളക്കര, ഇടുക്കി ജില്ല പ്രസിഡൻറ് ഷാജി മഠത്തിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
സ്വീകരണ ചടങ്ങിൽ ഭാരവാഹികളായ ഷുക്കൂർ ആലുവ, സക്കീർ ദാനത്ത്, അബ്ദുല്ല വല്ലാഞ്ചിറ, ശിഹാബ് കൊട്ടുകാട് എന്നിവർ സന്നിഹിതരായിരുന്നു. റിയാദ് സന്ദർശനത്തിനിടെ പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, അതോടൊപ്പം കേരളത്തിലെ സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങൾ എന്നിവ സംബന്ധിച്ച് ഡീൻ കുര്യാക്കോസ് എം.പി പ്രവാസി സമൂഹത്തോടും സംഘടന നേതാക്കളോടും ആശയവിനിമയം നടത്തുമെന്ന് ഒ.ഐ.സി.സി നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

