മൃതദേഹം മാറിയത് അബ്ഹ വിമാനത്താവളത്തിൽ നിന്ന്; റഫീഖിന്‍റെ മൃതദേഹം ശ്രീലങ്കയിൽ
text_fieldsജിദ്ദ: നാട്ടിലയച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം മാറിയത് സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തിൽ നിന്നാണെന്ന് സ്ഥിരീകരിച്ചു. പെട്ടിയിൽ സ്റ്റിക്കർ ഒട്ടിച്ചത് മാറിയതാണ് എന്നാണ് വിവരം.
35ാം നമ്പർ പെട്ടിയാണ് അബ്ഹയിൽ നിന്നയച്ചത്. നാട്ടിലെത്തിയത് 32ാം നമ്പർ പെട്ടിയാണ്. പത്തനംതിട്ട കുമ്മണ്ണൂർ ഈട്ടി മൂട്ടിൽ അബ്ദുൽ റസാഖിന്‍റെ മകൻ റഫീഖിന്‍റെ(27) മൃതദേഹത്തിന് പകരമാണ് ശ്രീലങ്കൻ യുവതിയുടെ മൃതദേഹം നാട്ടിലെത്തിയത്.
ഖബറടക്കാൻ നേരമാണ് മൃതദേഹം മാറിയ വിവരം ബന്ധുക്കൾ അറിയുന്നത്. ഫെബ്രുവരി 27-ന് മരിച്ച റഫീഖിന്‍റെ മൃതദേഹം ചൊവ്വാഴ്ച അബ്ഹയിൽ നിന്ന് ജിദ്ദ വഴി കൊച്ചിയിലേക്കയച്ചത്. സൗദി എയർലൈൻസ് വഴിയാണ് മൃതദേഹം കൊണ്ട് പോയത്.
റഫീഖിെൻറ മൃതദേഹം ശ്രീലങ്കയിൽ ആണുള്ളത്. മൃതദേഹം മാറിയ വിവരം ശ്രീലങ്കയിലെ ബന്ധുക്കൾ സ്ഥിരീകരിച്ചതായി അബ്ഹ എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചു. അവിടെയും പെട്ടി തുറന്നപ്പോൾ തന്നെ മൃതദേഹം മാറിയ വിവരം ബന്ധുക്കൾ തിരിച്ചറിഞ്ഞു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
