കശ്മീർ സ്വദേശിയുടെ മൃതദേഹം അൽ ഖർജിൽ ഖബറടക്കി
text_fieldsറഫീഖ്
അഹമദ്
റിയാദ്: വാഹനാപകടത്തിൽ മരിച്ച കശ്മീർ സ്വദേശിയുടെ മൃതദേഹം റിയാദിന് സമീപം അൽ ഖർജിൽ ഖബറടക്കി. കശ്മീർ സ്വദേശി റഫീഖ് അഹമ്മദ് (58) അൽഖർജ് ഹഫ്ജയിൽ കൃഷിയിടത്തിലെ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഹഫ്ജിയിലെ ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന റഫീക്ക് അഹ്മദിനെ അമിത വേഗതയിൽ വന്ന പിക്കപ്പ് വാൻ പിന്നിൽ നിന്നും ഇടിക്കുകയായിരുന്നു.
മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ മുകളിലേക്ക് ഉയർന്ന് പോയ ബൈക്കും റഫീഖും ശക്തിയായി നിലം പതിക്കുകയും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സുഡാൻ സ്വദേശിയാണ് പിക്കപ്പ് വാൻ ഓടിച്ചിരുന്നത്. കഴിഞ്ഞ 15 വർഷമായി ഹഫ്ജയിലെ കൃഷിയിടത്തിൽ ജോലിചെയ്യുന്ന റഫീഖ് അഹമദിന്റെ രണ്ട് സഹോദരങ്ങൾ കൂടെ ജോലി ചെയ്യുന്നുണ്ട്.
മരണത്തെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അൽ ഖർജ് പൊലീസിന്റെ നിർദേശ പ്രകാരം കേളി ജീവകാരുണ്യ വിഭാഗം കേന്ദ്ര ജോയിൻറ് കൺവീനർ നാസർ പൊന്നാനിയുമായി ബന്ധപ്പെടുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ അൽ ഖർജ് മഖ്ബറയിൽ ഖബറടക്കി. സ്പോൺസറും സഹോദന്മാരും കേളി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

