പ്രവാസികളുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കണം -കേളി അൽഖർജ് ഏരിയ സമ്മേളനം
text_fieldsഏരിയ സമ്മേളനം കേന്ദ്ര സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പ്രവാസികൾക്ക് ആകസ്മികമായി സംഭവിക്കുന്ന മരണത്തിലെങ്കിലും ഇന്ത്യൻ സർക്കാർ കൈത്താങ്ങാവണമെന്നും എമിഗ്രേഷൻ ഇനത്തിൽ കേന്ദ്രസർക്കാർ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപയിൽനിന്നും പ്രവാസികളുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള തുക വകയിരുത്താൻ തയാറാവണമെന്നും കേളി കലാസംസ്കാരിക വേദി അൽഖർജ് ഏരിയ സമേളനം കേന്ദ്ര സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 11ാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളനങ്ങളിൽ, അൽഖർജ് ഏരിയയുടെ ഒമ്പതാമത് സമ്മേളനമാണ് ഒ.എം. ഹംസ നഗറിൽ നടന്നത്.
സമ്മേളനം സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ റഹീം ശൂരനാട് സംസാരിച്ചു. ഏരിയ പ്രസിഡന്റ് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ജയൻ അടൂർ രക്തസാക്ഷി പ്രമേയവും ജ്യോതിലാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം പ്രവർത്തന റിപ്പോർട്ടും ട്രഷറർ ലിപിൻ പശുപതി വരവുചെലവ് കണക്കും രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ടി.ആർ. സുബ്രഹ്മണ്യൻ, സുരേഷ് കണ്ണപുരം, രാജൻ പള്ളിത്തടം, ലിപിൻ പശുപതി എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി. പ്രവാസി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസി ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുക, കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ പ്രവീൺ, നൗഫൽ, ഷിബു ഇസ്മാഈൽ, വിനേഷ് എന്നിവർ അവതരിപ്പിച്ചു. കെ.പി.എം. സാദിഖ്, സതീഷ് കുമാർ, ഗീവർഗീസ് ഇടിച്ചാണ്ടി, ടി.ജി. ജോസഫ്, സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, ചന്ദ്രൻ തെരുവത്ത്, സെബിൻ ഇഖ്ബാൽ, റഫീഖ് ചാലിയം, നസീർ മുള്ളൂർക്കര, പ്രദീപ് കൊട്ടാരത്തിൽ തുടങ്ങിയവർ സംസാരിച്ചു. സതീഷ് കുമാർ വളവിൽ, മധു പട്ടാമ്പി എന്നിവരും പങ്കെടുത്തു. ഷബി അബ്ദുൽസലാം (പ്രസി.), രാജൻ പള്ളിത്തടം (സെക്ര.), ജയൻ പെരുനാട് (ട്രഷ.) എന്നിവരെ ഏരിയയുടെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയംഗം മധു ബാലുശ്ശേരി കേന്ദ്ര സമ്മേളന പ്രതിനിധി പാനലും രാമകൃഷ്ണൻ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ജയൻ പെരുനാട്, പ്രവീൺ, ഹരിദാസൻ, സുബ്രഹ്മണ്യൻ, റിയാസ് റസാഖ്, ഷുക്കൂർ, പ്രദീപ് കൊട്ടാരത്തിൽ, രാജൻ പള്ളിത്തടം, ഷബി അബ്ദുസലാം, റഷീദലി, വേണുഗോപാൽ, വിനോദ് കുമാർ, ശ്രീകുമാർ, ലിപിൻ പശുപതി, ജ്യോതിലാൽ, ജയൻ അടൂർ, ഷെഫീഖ്, രാമകൃഷ്ണൻ, അബ്ദുൽ സമദ്, അജിത്കുമാർ, വിനീഷ്, ഡേവിഡ് രാജ്, മുസ്തഫ, സുമേഷ്, മുഹമ്മദ്കുട്ടി, സിയാദ്, ഗോപാലൻ, നാസർ പൊന്നാനി എന്നിവരടങ്ങിയ സബ്കമ്മിറ്റികൾ സമ്മേളന നടപടികൾ നിയന്ത്രിച്ചു. സംഘാടക സമിതി കൺവീനർ ഷബി അബ്ദുൽസലാം സ്വാഗതവും സെക്രട്ടറി രാജൻ പള്ളിത്തടം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

