Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​യ ചാ​രി​റ്റി സെൻറ​ർ...

ദ​യ ചാ​രി​റ്റി സെൻറ​ർ ജി​ദ്ദ ചാ​പ്റ്റ​ർ ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ദ​യ ചാ​രി​റ്റി സെൻറ​ർ ജി​ദ്ദ ചാ​പ്റ്റ​ർ ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ദ​യ ചാ​രി​റ്റി സെൻറ​ർ ജി​ദ്ദാ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റ് കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​ർ​ക്ക് മു​സ് ലിം ​ലീ​ഗി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ​ത് സ​ര്‍ക്കാ​റി​ന് പോ​ലും ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത സ​മാ​ന​ത​ക​ളി​ലാ​ത്ത കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​മാ​ണെ​ന്ന് കെ.​എം.​സി.​സി വേ​ൾ​ഡ് പ്ര​സി​ഡ​ന്റ് കെ.​പി മു​ഹ​മ്മ​ദ് കു​ട്ടി പ​റ​ഞ്ഞു.

ചെ​മ്മാ​ട് ദ​യാ ചാ​രി​റ്റി സെ​ന്റ​ര്‍ ജി​ദ്ദ ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ര്‍ മീ​റ്റും ഒ​രു മാ​സം നീ​ളു​ന്ന വി​ഭ​വ സ​മാ​ഹ​ര​ണ കാ​മ്പ​യി​നും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലും ഉ​ത്ത​രേ​ന്ത്യ​ന്‍ ഗ്രാ​മ​ങ്ങ​ളി​ലും വ​യ​നാ​ട് പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് അ​ട​ക്കം മു​സ് ലിം​ലീ​ഗ് ന​ട​ത്തു​ന്ന കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ജ​യി​പ്പി​ക്കു​ന്ന​തി​ല്‍ മു​ന്‍പ​ന്തി​യി​ല്‍നി​ന്ന​ത് കെ.​എം.​സി.​സി പ്ര​വ​ര്‍ത്ത​ക​രാ​ണെ​ന്നും സി.​എ​ച്ച് സെ​ന്റ​റി​ന്റെ​യും ദ​യാ ചാ​രി​റ്റി സെ​ന്റ​റി​ന്റെ​യു​മെ​ല്ലാം ഒ​രു വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പി​ന്നി​ലെ സാ​മ്പ​ത്തി​ക സ്രോ​ത​സ്സ് പ​രി​ശു​ദ്ധ റ​മ​ദാ​നി​ല്‍ ന​ട​ത്തു​ന്ന വി​ഭ​വ സ​മാ​ഹ​ണം കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

പ്ര​സി​ഡ​ന്റ് സീ​തി കൊ​ള​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ദ​യാ ചാ​രി​റ്റി സെ​ന്റ​ര്‍ ആ​രം​ഭി​ക്കു​ന്ന പൂ​ക്കോ​യ ത​ങ്ങ​ള്‍ പാ​ലി​യേ​റ്റി​വി​നു​ള​ള ഫ​ണ്ട് സ​മാ​ഹ​ര​ണം മോ​ഡേ​ണ്‍ ഫു​ഡ് ട്രേ​ഡി​ങ് ഗ്രൂ​പ് എം.​ഡി ഫി​റോ​സ് മാ​നു​പ്പ​യി​ല്‍നി​ന്ന് ആ​ദ്യ സം​ഭാ​വ​ന സ്വീ​ക​രി​ച്ച് കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​പി. മു​സ്ത​ഫ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ക്കീ​ര്‍ കു​ന്നു​മ്മ​ല്‍, ഫി​റോ​സ് മാ​നു​പ്പ, മ​ജീ​ദ് ക​ള​ളി​യി​ല്‍, ഉ​നൈ​സ് ക​രു​മ്പി​ല്‍, പി.​കെ സു​ഹൈ​ല്‍, നൂ​ര്‍ മു​ഹ​മ്മ​ദ് പാ​ല​ത്തി​ങ്ങ​ല്‍, ജാ​ഫ​ര്‍ വെ​ന്നി​യൂ​ര്‍, നാ​സ​ര്‍ മ​മ്പു​റം, കെ.​വി ജം​ഷീ​ര്‍, പി.​എം അ​ഷ്റ​ഫ്, ശം​സീ​ര്‍ ചെ​ട്ടി​പ്പ​ടി, എം.​സി സു​ഹൈ​ല്‍ സം​സാ​രി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ജീ​ദ് പു​ക​യൂ​ര്‍ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ് കൂ​ള​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ശ​രീ​ഫ് തെ​ന്ന​ല ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetDaya CharitycentersJeddah Chapter
News Summary - Daya Charity Center Jeddah Chapter Organizes Iftar Meet
Next Story