ദവാദ്മി കെ.എം.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsസൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദവാദ്മി കെ.എം.സി.സി രക്തദാന ക്യാമ്പ്
സംഘടിപ്പിച്ചപ്പോൾ
ദവാദ്മി: 94ാമത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദവാദ്മി ജനറൽ ആശുപത്രിയുമായി സഹകരിച്ചായിരുന്നു പരിപാടി. ‘അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം’ എന്ന പേരിൽ സൗദി നാഷനൽ കമ്മിറ്റി 30ലേറെ കേന്ദ്രങ്ങളിൽ കഴിഞ്ഞ 10 വർഷമായി രക്തദാന ക്യാമ്പുകൾ നടത്തിവരുന്നുണ്ട്.
മലിക് അബ്ദുൽ അസീസ് ഖസറിൽ നടന്ന ക്യാമ്പിന് ഏരിയ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് കൊടിഞ്ഞി, ട്രഷറർ ഹമീദ് വെള്ളില, കോഓഡിനേറ്റർ ഫൈസൽ പാലമഠത്തിൽ, ഷിഹാബ് കരിങ്കപ്പാറ, ഷാഫി കാവന്നൂർ, നജീബ് തായഞ്ചേരി, ഷാജി കായംകുളം, നാസർ താഴെക്കോട്, ശാക്കിർ കണ്ണൂർ, കരീം പുറത്തൂർ എന്നിവർ നേതൃത്വം നൽകി. ദവാദ്മി പബ്ലിക് ഹോസ്പിറ്റൽ ജനറൽ മാനേജർ ഡോ. മർസൂഖ് അബ്ദുല്ല ഉത്തൈബി, ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ. മലാഹി എന്നിവർ സംബന്ധിച്ചു.

