Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ഹൃ​ദ സം​ഗ​മ​മാ​യി...

സൗ​ഹൃ​ദ സം​ഗ​മ​മാ​യി ദ​വാ​ദ്മി കെ.​എം.​സി.​സി ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ

text_fields
bookmark_border
സൗ​ഹൃ​ദ സം​ഗ​മ​മാ​യി ദ​വാ​ദ്മി കെ.​എം.​സി.​സി ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ
cancel
camera_alt

ദ​വാ​ദ്മി കെ.​എം.​സി.​സി ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം

ദ​വാ​ദ്മി: റ​മ​ദാ​നി​​ന്റെ ആ​ത്മീ​യ ചൈ​ത​ന്യം ഉ​ൾ​ക്കൊ​ണ്ട് ദ​വാ​ദ്മി ഏ​രി​യ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച സ​മൂ​ഹ ഇ​ഫ്താ​ർ സം​ഗ​മം സ്നേ​ഹ​ത്തി​​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും വേ​ദി​യാ​യി മാ​റി. സം​ഗ​മ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ റ​ഊ​ഫ് ഹു​ദ​വി, ഏ​രി​യ സെ​ക്ര​ട്ട​റി സൈ​നു​ദ്ദീ​ൻ ച​മ്ര​വ​ട്ടം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. റ​മ​ദാ​ൻ മു​ന്നോ​ട്ടു​വെ​ക്കു​ന്ന സ​ഹ​വ​ർ​ത്തി​ത്വ​ത്തി​​ന്റെ സ​ന്ദേ​ശം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ഇ​ത്ത​രം സം​ഗ​മ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച നേ​താ​ക്ക​ൾ ഓ​ർ​മി​പ്പി​ച്ചു. ജാ​ലി​യാ​ത്ത് പ്ര​തി​നി​ധി റ​ഫീ​ഖ് സ​ല​ഫി ച​ട​ങ്ങി​ൽ ഇ​ഫ്താ​ർ സ​ന്ദേ​ശം ന​ൽ​കി.

ദ​വാ​ദ്മി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി നേ​താ​ക്ക​ൾ, ഐ.​സി.​എ​ഫ്. ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​ഗ​മ​ത്തി​ൽ സം​ബ​ന്ധി​ക്കു​ക​യും ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു. ദ​വാ​ദ്മി​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​രു ആ​ത്മീ​യ അ​നു​ഭ​വം സ​മ്മാ​നി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സം​ഘാ​ട​ക സ​മി​തി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftarfriendsdawadmiK.M.C.C
News Summary - Dawadmi K.M.C.C. Grand Iftar with a group of friends
Next Story