Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദവാദ്മി കേളി വി.എസ് അനുശോചനയോഗം
text_fieldsbookmark_border
ദവാദ്മി: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ കേളി കലാസാംസ്കാരിക വേദി ദവാദ്മി രക്ഷാധികാരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.
മുസാഹ്മിയ എരിയ ദവാദ്മി യൂനിറ്റ് പ്രസിഡന്റ് ബിനു അധ്യക്ഷതവഹിച്ചു. ദവാദ്മി യൂനിറ്റ് ജോയന്റ് സെക്രട്ടറി ലിനീഷ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
യൂനിറ്റ് രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിളയിൽ, യൂനിറ്റ് സെക്രട്ടറി മോഹനൻ, ജീവകാരുണ്യ കൺവീനർ രാജേഷ്, ട്രഷറർ മുജീബ്, യൂനിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ റാഫി, നാസർ കൊല്ലം, ഗിരീഷ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Next Story

