Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2019 10:25 AM IST Updated On
date_range 19 March 2019 10:25 AM ISTകാരക്കത്തോട്ടങ്ങൾക്കിത് പ്രജനനകാലം
text_fieldsbookmark_border
camera_alt???????? ??????? ??????????? ???????? ????
ദമ്മാം: വീശിയടിക്കുന്ന ചുടുകാറ്റിൽ തുടുത്തു പഴുത്ത മധുരമുള്ള ഇൗത്തപ്പഴങ്ങൾ വിളയിച്ചെടുക്കാൻ സൗദിയിലെ കിഴക ്കൻ പ്രവിശ്യയിലെ തോട്ടങ്ങൾ ഒരുങ്ങി. ലോക കേമ്പാളങ്ങളിൽ തന്നെ ഏറെ ആവശ്യക്കാരുള്ള മികച്ച ഇൗത്തപ്പഴങ്ങൾ ഉൽപാദ ിപ്പിക്കുന്ന അൽ അഹ്സയാണ് ഇതിെൻറ പ്രധാന കേന്ദ്രം. സൗദിയിലെ ഏറ്റവും വലിയ താഴ്വരയായ അൽ അഹ്സയിൽ ഇൗത്തപ്പന ത ോട്ടങ്ങളും കൃഷിയുമായിക്കഴിയുന്ന അമ്പത് ഗ്രാമങ്ങളാണ് ഉള്ളത്. ഏറ്റവും മികച്ച പഴങ്ങൾ വിളയിച്ചെടുക്കാനുള് ള പ്രാഥമിക ജോലികളാണ് ഇപ്പോൾ നടക്കുന്നത്. തണുപ്പ് കുറഞ്ഞു തുടങ്ങുന്ന ഇൗ കാലം പ്രജനനകാലമായാണ് അറിയപ്പെട ുന്നത്.
തോട്ടങ്ങളിലെ കളകൾ പറിച്ചുകളഞ്ഞ്, പനമ്പട്ടകൾ വൃത്തിയാക്കി ഒരുക്കി നിർത്തുകയാണ് ആദ്യഘട്ടം. ശേഷ ം ആൺ പനകളിൽ നിന്നുള്ള പരാഗരേണുക്കൾ പറിച്ചെടുത്ത് പെൺ പനകളുെട പട്ടകളിൽ കെട്ടിവെച്ച് ഏറ്റവും വേഗത്തിൽ പ്രജന നം നടത്തുവാനുള്ള ഒരുക്കങ്ങളാണ് നടത്തുക.
ആൺപനകളിൽ നിന്ന് ഏറെ ശ്രദ്ധയോടെ ശേഖരിക്കുന്ന കുലകളെ ‘നബ’കൾ എന്നാണ് വിളിക്കുന്നത്. ഇതിലുള്ള പൊടികൾ പെൺ പനകളുടെ പരാഗണ സ്ലത്ത് പതിച്ചാണ് പ്രജനനം നടക്കുക. ശക്തമായി വീഴുന്ന ചുട്കാറ്റാണ് പ്രകൃതിയിൽ പരാഗണത്തിന് അവസരം ഒരുക്കാറ്. എന്നാൽ പരാഗണത്തിെൻറ ഭാഗമായി ആൺ പനകളിലെ പരാഗരേണുക്കൾ പെൺപനകളിൽ വെക്കുന്നതോടെ പ്രജനനം അതിവേഗം സാധ്യമാകുന്നു. ശ്രദ്ധയോടെ ശേഖരിക്കുന്ന ആറ് കതിരുകളാണ് പെൺ പനകളുടെ പട്ടയിൽ വെച്ച് കെട്ടുക. മൂന്ന് കതിരുകൾ താഴേക്കും, മൂന്ന് കതിരുകൾ മുകളിലേക്കും ചേർത്തു വെച്ച് ഇൗത്തപ്പനയോലയിൽ നിന്നെടുക്കുന്ന നാരുകൊണ്ട് തന്നെയാണ് ഇതിനെ കെട്ടിവെക്കുന്നത്. പ്രത്യേക സഞ്ചികളിൽ ‘നബകൾ’ ശേഖരിച്ചാണ് കർഷകർ പന കയറുക. ഇൗ ദൗത്യം കഴിഞ്ഞ് ഏതാണ്ട് മൂന്ന് മാസം കഴിയുേമ്പാഴേക്കും ഇൗത്തപ്പഴങ്ങൾ വിളഞ്ഞു തുടങ്ങും.
ഏറ്റവും രുചികരവും, ൈവവിധ്യവുമായ ഇൗത്തപ്പഴങ്ങളാണ് ഇവിടങ്ങളിൽ വിളയുന്നത്. ഒരു തോട്ടത്തിൽ തന്നെ വിവിധ തരത്തിലുള്ളവ ഇടവിട്ട് കൃഷി ചെയ്യുന്ന രീതിയാണ് അധികവും പിന്തുടരുന്നത്. സാധാരണ ഒരു പന വെച്ചാൽ നാല് വർഷം കഴിയുന്നത് മുതൽ അത് കായിച്ചു തുടങ്ങും. അത് മുപ്പത് മുതൽ 40 വർഷം വരെ തുടരും.
അജ്വ, അലബറ, അഗ്ഗായി, മസ്കനി, ഖലാസ്, ഷുക്കരി, ബെർഹി തുടങ്ങി ഏതാണ്ട് 18 തരത്തിലുള്ള ഇൗത്തപ്പഴങ്ങളാണ് ഇവിടങ്ങളിൽ കൃഷി ചെയ്യുന്നത്. ഏറ്റവും വലിയ ഇൗത്തപ്പഴമായ ഖിലാസും, ചുവപ്പും, മധുരവുമുള്ള ഹസീബ് ചെറിയ മഞ്ഞ നിറത്തിലുള്ള ഷഹൽ എന്നിവയും ഇവിടങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്.
ഇൗത്തപ്പന കൃഷി കേവലം വരുമാന മാർഗമെന്നതിലുപരി സൗദിയിലെ കർഷകർക്ക് ജീവിതത്തിെൻറ ഭാഗം കൂടിയാെണന്ന് കഴിഞ്ഞ 60 വർഷമായി ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന അൽ അഹ്സയിലെ മുഹമ്മദ് ഇൗസ പറഞ്ഞു.
പാട്ടത്തിനെടുത്ത തോട്ടത്തിലാണ് ഇത്ര കാലമായി കൃഷി ചെയ്യുന്നത്. പാട്ടപ്പണം കൊടുത്തു കഴിഞ്ഞാൽ കിട്ടുന്ന ലാഭം തുച്ഛമാണങ്കിലും ഇതില്ലാതെ തനിക്ക് ജീവിതം തുടരാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹവും മകൻ സലാഹുമാണ് തോട്ടത്തിൽ പണികളൊക്കെ ചെയ്യുന്നത്.
ഇൗ മേഖലയിൽ പണിയെടുക്കാൻ പുതിയ തലമുറ അധികം തയാറാകുന്നില്ലെങ്കിലും തെൻറ കുടുംബത്തിലെ കുട്ടികളെ വിളിച്ചിരുത്തി ഒാരോന്നും പറഞ്ഞ് മനസ്സിലാക്കിക്കുകയും, തോട്ടത്തിൽ കൊണ്ട് വന്ന് പണിയെടുക്കാൻ പ്രേരിപ്പിക്കാറും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പരാഗണം നടത്തുന്നതിനുള്ള നബകൾ ദമ്മാമിലെ പച്ചക്കറി മാർക്കറ്റിലും ഇപ്പോൾ ലഭ്യമാണ്. ഒരുകെട്ടിന് 200 റിയാലാണ് വില. ഏറ്റവും ആദ്യം ഇൗത്തപ്പഴം വിളയിച്ച് വിപണിയിലെത്തിക്കുക എന്നതാണ് കർഷകരുടെ ലക്ഷ്യം. മികച്ച പരിചരണം നൽകിയാൽ മാത്രമേ അത് സാധ്യമാവുകയുള്ളു. ആദ്യമെത്തുന്ന പഴങ്ങൾക്ക് മികച്ച വില കിട്ടും എന്നതാണ് ആകർഷണീയം. േതാട്ടത്തിൽ എത്തുന്നവരെ കൊതി തീരുവോളം ഇൗത്തപ്പഴങ്ങൾ തീറ്റിക്കുന്നതും ഇൗ കർഷകർക്ക് ഏറെ സന്തോഷം പകരുന്ന കാര്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story