Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ഇൗത്തപ്പഴത്തി​െൻറ...

സൗദി ഇൗത്തപ്പഴത്തി​െൻറ കയറ്റുമതി 11.7 ശതമാനം വർധിച്ചു

text_fields
bookmark_border
സൗദി ഇൗത്തപ്പഴത്തി​െൻറ കയറ്റുമതി 11.7 ശതമാനം വർധിച്ചു
cancel

റിയാദ്​: സൗദി ഇൗത്തപ്പഴത്തി​​​​െൻറ ലോകപ്രീതി വർധിച്ചു. കയറ്റുമതി 11.7 ശതമാനം കണ്ട്​ കൂടി. ഇൗ വർഷത്തെ ആദ്യ പാദത്തിലെ കണക്ക്​ ഇൗത്തപ്പനക്കും ഇൗത്തപ്പഴത്തിനും വേണ്ടിയുള്ള ദേശീയ കേന്ദ്രമാണ്​​ പുറത്തുവിട്ടത്​. 2017ൽ ഇതേ കാലയളവിലെ കണക്കുമായി താരതമ്യം ചെയ്യു​േമ്പാൾ 222.4 ദശലക്ഷം റിയാലി​​​​െൻറ വ്യാപാര വർധനയാണ്​ ഉണ്ടായത്​. കഴിഞ്ഞ രണ്ടുവർഷമായി തുടരുന്ന അഭിവൃദ്ധിപ്പെടലി​​​​െൻറ തുടർച്ചയാണിത്​. ഇൗ കാലയളവിൽ കയറ്റുമതി വളർച്ചാനിരക്ക്​ 31.2 ശതമാനമായി ഉയർന്നു. 2015ൽ 535.7 റിയാലി​​​​െൻറ കയറ്റുമതി വ്യാപാരം നടന്നിടത്ത്​ 2017ൽ 702.9 റിയാലായി. ഇൗ വർഷം ഇതേ നിലയിൽ നിന്നാണ്​ വീണ്ടും 11.7 ശതമാനത്തി​​​​െൻറ കൂടുതൽ പ്രകടമായത്​. ആദ്യ പാദത്തിലെ മാത്രം കണക്കാണിത്​. പരിസ്ഥിതി, ജലം, കാർഷിക മന്ത്രാലയത്തി​​​​െൻറയും ഇൗത്തപ്പനക്കും ഇൗത്തപ്പഴത്തിനും വേണ്ടിയുള്ള ദേശീയ കേന്ദ്രത്തി​​​​െൻറയും സംയുക്ത നീക്കങ്ങൾ ഫലം കണ്ടതാണ്​ ഇൗ അഭിവൃദ്ധിക്ക്​ കാരണമെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു.

രാജ്യത്തിനകത്തും പുറത്തുമുള്ള കയറ്റുമതി, ഇറക്കുമതി വ്യാപാരികളെയും കൂട്ടിയിണിക്കുന്ന യോഗങ്ങൾ വിളിക്കുകയും കയറ്റുമതിക്ക്​ കൂടുതൽ സൗകര്യങ്ങൾ ചെയ്യുകയും ലോകത്തി​​​​െൻറ വിവിധ കോണുകളിൽ നിന്നുള്ള പ്രമുഖ ഇൗത്തപ്പഴ ഇറക്കുമതിക്കാരെ സൗദിയിലേക്ക്​ ക്ഷണിക്കുകയും റിയാദിൽ ​േലാക ഇൗത്തപ്പഴ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്​തതി​​​​െൻറ ഗുണഫലമാണ്​ വ്യാപാര പുരോഗതിയിലെ ഇൗ കുതിച്ചുചാട്ടമെന്ന്​ ദേശീയ കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സമ്മേളനത്തിൽ ലോകത്തി​​​​െൻറ എല്ലാ ഭാഗത്തുനിന്നുമുള്ള ഇൗത്തപ്പഴ വ്യാപാരികൾ എത്തി. രാജ്യാന്തര ഭക്ഷ്യോൽപന്ന കമ്പനികളും അന്താരാഷ്​ട്ര ഹോട്ടലുകളും പ​െങ്കടുത്തു. ധാരാളം വ്യാപാര ഇടപാടുകളും ഉടമ്പടികളും നടന്നു. ലോകത്ത്​ ഏറ്റവും കൂടുതൽ ഇൗത്തപ്പന തോട്ടങ്ങളുള്ള രാജ്യമാണ്​ സൗദി അറേബ്യ. 28.5 ദശലക്ഷം ഇൗത്തപ്പനകൾ രാജ്യത്തുണ്ട്​. 13 ലക്ഷം ഇൗത്തപ്പഴം ഉൽപാദിപ്പിക്കുന്നു. ഇൗത്തപ്പന തോട്ടങ്ങളുടെ മൊത്തം വിസ്​തൃതി 107,000 ഹെക്​ടർ വരും. പ്രതിവർഷം 123,000 വൃക്ഷങ്ങളിൽ നിന്ന്​ സമൃദ്ധമായി വിളവെടുക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudidatesgulf newsmalayalam news
News Summary - dates-saudi-gulf news
Next Story