Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹസയിലെ ഈത്തപ്പഴ...

ഹസയിലെ ഈത്തപ്പഴ കർഷകർക്ക് ആശ്വാസമായി വിവിധ പദ്ധതികൾ 

text_fields
bookmark_border
ഹസയിലെ ഈത്തപ്പഴ കർഷകർക്ക് ആശ്വാസമായി വിവിധ പദ്ധതികൾ 
cancel
camera_alt????????????? ????????? ?????

ദമ്മാം: കിഴക്കൻ സൗദിയിലെ അൽഅഹ്‌സയിലെ ഈത്തപ്പഴ കർഷകർക്ക് ആശ്വാസമായി സഹായധനം അടക്കമുള്ള വിവിധ പദ്ധതികൾ പരിസ്ഥിതി ^ കൃഷി മന്ത്രാലയം പ്രഖ്യാപിച്ചു. മുഖ്യമായും ചെറുകിട ഈത്തപ്പഴ കർഷകരെ ലക്ഷ്യം വെച്ചുള്ളതാണ്​ പദ്ധതികൾ​. ഒമ്പത് ദശലക്ഷം റിയാൽ സഹായധനമാണ് ഹസയിലെ 2446 ചെറുകിട ഈത്തപ്പഴ തോട്ടങ്ങൾക്കായി ലഭിക്കാനിരിക്കുന്നതെന്ന്​ കൃഷി വകുപ്പ്​ മേധാവി ഖാലിദ്​ അൽഹുസൈനി അറിയിച്ചു. ‘വാദി ഹസ’ അൽഅഹ്​സ താഴ്​വര എന്ന പേരിൽ അറിയപ്പെടുന്ന ലോകത്തിലെ  ഏറ്റവും വലിയ മരുപ്പച്ചകളിലൊന്നാണ്​ . 30, 000 ഏക്കറിൽ മൂന്ന് ദശലക്ഷം ഈത്തപ്പഴ മരങ്ങളാണ്​ ഹസയിലുള്ളത്​. 

ഖിലാസ്, ഹശീശീ, റുസൈസ്, സുക്കരി തുടങ്ങിയ ഹസയുടെ തനത് ഇനങ്ങളാണ് ഇത്തരം ചെറുകിട തോട്ടങ്ങളിൽ ഉത്പാദിപ്പിക്കുന്നത്. 
രുചിയിലും വലുപ്പത്തിലും ഗുണമേൻമയിലും ​ൈവവിധ്യം പുലർത്തുന്നവയാണ്​ ഇവയിലേറെയും. തദ്ദേശീയരായ ചെറുകിട കർഷകർക്ക്​ ഏറെ ആശ്വാസമാവുന്ന പദ്ധതി നടപ്പിലാവുന്നതിലൂടെ ഇൗത്തപ്പഴ വിപണിയിൽ പുത്തനുണർവുണ്ടാവും. കര്‍ഷകര്‍ക്കും ഉത്പാദകര്‍ക്കും വിതരണക്കാര്‍ക്കുമിടയിലെ ബന്ധം വര്‍ധിപ്പിക്കാനുമാവും. ഈത്തപ്പഴ സംസ്‌കരണ ഫാക്ടറികളും ആധുനിക സജ്ജീകരണങ്ങളോടെയുള്ള പരിശോധന ലബോറട്ടറിയും കൂടുതൽ നിര്‍മിച്ച് നല്ലയിനം ഈത്തപ്പഴങ്ങള്‍ ലോക വിപണിയിലെത്തിച്ച് ശക്തമായ സാന്നിധ്യമാവുകയാണ്​ ഹസയിലെ ഇൗത്തപ്പഴ വ്യവസായം മേഖല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudidatesgulf newsmalayalam news
News Summary - dates-saudi-gulf news
Next Story