Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇൗത്തപ്പഴം...

ഇൗത്തപ്പഴം ചവിട്ടിമെതിച്ചവരെ പിടികൂടാൻ ഗവർണറുടെ നിർദേശം

text_fields
bookmark_border
ഇൗത്തപ്പഴം ചവിട്ടിമെതിച്ചവരെ പിടികൂടാൻ ഗവർണറുടെ നിർദേശം
cancel
camera_alt?????????? ?????????????????? ??????? ??????

മദീന: ഇൗത്തപഴം ചവിട്ടിമെതിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണുന്നവരെ പിടികൂടാൻ അൽഉലാ ഗവർണർ സഅദ്​ അൽസുഹൈമി നിർദേശം നൽകി. അൽഉലാ മേഖലയിൽ ഏതാനും പേർ കൂട്ടിയിട്ട ഇൗത്തപ്പഴങ്ങൾ കാലു കൊണ്ട്​ ചിവിട്ടിമെതിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണിത്​. ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഗവർണർ നിർദേശിച്ചു​. 

ഇൗത്തപ്പഴം സൂക്ഷിക്കുന്നതിനുള്ള പഴയകാല രീതിയാണിതെന്നും പൂർവികർ ചെയ്​തിരുന്നത്​ പുതുതലമുറയെ പഠിപ്പിക്കുകയാണ്​ ഉദ്ദേശ്യമെന്നും​​ പറഞ്ഞാണ്​ വീഡിയേ പ്രചരിച്ചത്​​​. എന്നാൽ  ദൃശ്യം പ്രചരിച്ചതോടെ ആളുകളിൽ നിന്ന്​​ വ്യാപകമായ പ്രതിഷേധമുയർന്നു. ദൃശ്യങ്ങളിൽ കാണുന്നവരെ പിടികൂടി ശിക്ഷിക്കണമെന്ന്​ ആവശ്യമുയർന്നു. ഇൗത്തപ്പഴം ചിവിട്ടിമെതിക്കുന്ന പൂർവീകരുടെ പ്രവർത്തനങ്ങൾ ഇപ്പോഴും ഒാർമിക്കാനുള്ള ശ്രമം സ്വീകാര്യമല്ലെന്ന്​ അൽ ഉലാ ഗവർണർ പറഞ്ഞു. 

ഇതുപോലെ പ്രവർത്തനങ്ങൾ അൽ ഉലയിലെവിടെയും കണാത്തതാണ്​. അതിന്​ ആരെയും അനുവദിക്കുകയില്ലെന്നും മേഖലയിലെ ഇൗത്തപ്പഴം  മുന്തിയതും ​ശുദ്ധവുമാണെന്നും ഗവർണർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudidatesgulf newsmalayalam news
News Summary - dates-saudi-gulf news
Next Story