മദീനയിൽ ഈത്തപ്പഴ സീസൺ പരിപാടികൾക്ക് തുടക്കം
text_fieldsമദീനയിൽ ആരംഭിച്ച ഈത്തപ്പഴ സീസൺ പരിപാടികളിൽനിന്ന്
മദീന: മദീനയിൽ ഈത്തപ്പഴ സീസൺ പരിപാടികൾക്ക് തുടക്കം. മേഖല പരിസ്ഥിതി-ജല-കൃഷി മന്ത്രാലയമാണ് 'നമ്മുടെ ഈത്തപ്പഴം അനുഗ്രഹമാണ്' തലക്കെട്ടിൽ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി ജലകൃഷി മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജി. ഗാനിം അൽജദ്ആൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മദീനയിൽ വിളവെടുക്കുന്ന ഈത്തപ്പഴം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി 74 സ്റ്റാളുകൾ പരിപാടികളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 14 കുടുംബങ്ങളുടെ ഉൽപന്നങ്ങൾ, 16 കമ്പനി ഔട്ട്ലറ്റുകൾ, കർഷകരുടെ 26 ഔട്ട്ലറ്റുകൾ, 10 വിൽപന പോയന്റുകൾ എന്നിവയുമുണ്ട്. 'കറുത്ത സ്വർണം' എന്ന പേരിൽ അവക്ക് പ്രത്യേക കോർണറുണ്ട്.
മദീന മുനിസിപ്പാലിറ്റി, കാർഷിക വികസന ഫണ്ട്, വാണിജ്യ മന്ത്രാലയം, ജലസേചനത്തിനായുള്ള ജനറൽ ഓർഗനൈസേഷൻ, ഈത്തപ്പഴ ദേശീയ കേന്ദ്രം, ഓർഗാനിക് പ്രൊഡക്ഷൻ ഡിപ്പാർട്മെൻറ്, ചേംബർ ഓഫ് കോമേഴ്സ്, സൗദി പോസ്റ്റ്, ബാങ്കിങ് മേഖല എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. മദീന ഈത്തപ്പഴ സീസൺ പരിപാടികൾ സെപ്റ്റംബർ 20 വരെ തുടരും. വിഷൻ2030ന്റെ ഭാഗമായ സുസ്ഥിര കാർഷികാന്തരീക്ഷം ലക്ഷ്യമിട്ടുള്ളതാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

