ഇ.എം. കബീറിന് ദാറുസ്സിഹ യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന ഇ.എം. കബീറിനുള്ള ദാറുസ്സിഹയുടെ ഉപഹാരം ഇറാം ഗ്രൂപ് ഡയറക്ടർ ബഷീറും സി.ഇ.ഒ അബ്ദുൽ റസാഖും ചേർന്ന് സമ്മാനിക്കുന്നു
ദമ്മാം: മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇ.എം. കബീറിന് ദാറുസ്സിഹ മെഡിക്കൽ സെൻററിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇറാം ഗ്രൂപ് സി.എം.ഡിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഡോ. സിദ്ദീഖ് അഹ്മദാണ് ദാറുസ്സിഹ യാത്രയയപ്പ് യോഗത്തിന് മുൻകൈയെടുത്തത്. ഡി.എസ്.എം.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇറാം ഗ്രൂപ് സി.ഇ.ഒ അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു.
അഹ്മദ് പുളിക്കൻ, പി.എ.എം. ഹാരിസ്, കാദർ ചെങ്കള, ആലിക്കുട്ടി ഒളവട്ടൂർ, മുഹമ്മദ് നജാത്തി, മമ്മു, ബിജു കല്ലുമല, കെ.എം. ബഷീർ, മുഹമ്മദ്കുട്ടി കോഡൂർ, നാസ് വക്കം, സി. അബ്ദുൽ ഹമീദ്, പി.ടി. അലവി, ഡോ. സിന്ധു ബിനു, റഹീം മടത്തറ, ഷാജി മതിലകം, മാഹീൻ പൂന്തുറ, സുരേഷ് ഭാരതി, സത്താർ ത്വാൻസ്വ, മൻസൂർ എടക്കാട് തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രീയ സങ്കുചിത ബോധത്തിന് അപ്പുറത്ത് ഏവരുടേയും സൗഹൃദവും സ്നേഹവും പിടിച്ചുപറ്റാനും പൊതുവേദികളിൽ ഐക്യം ഉറപ്പിക്കാനും കഴിഞ്ഞ നേതാവായിരുന്നു ഇ.എം. കബീറെന്ന് സംസാരിച്ചവർ പറഞ്ഞു. ദാറുസ്സിഹയുടെ ഉപഹാരം ഇറാം ഗ്രൂപ് ഡയറക്ടർ അബ്ദുൽ ബഷീറും സി.ഇ.ഒ അബ്ദുൽ റസാഖും ചേർന്ന് ഇ.എം. കബീറിന് സമ്മാനിച്ചു. ദാറുസ്സിഹ ഡയറക്ടർ മുഹമ്മദ് അഫ്നാസ് സന്നിഹിതനായിരുന്നു.
ഇ.എം. കബീർ മറുപടി പ്രസംഗം നടത്തി. താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമാണ് മറ്റുള്ളവർക്കുവേണ്ടി ജീവിക്കാൻ തന്നെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ലഭിച്ച അതിരുകളില്ലാത്ത സൗഹൃദമാണ് പ്രവാസമണ്ണിൽനിന്ന് താൻ നേടിയെടുത്ത ഏറ്റവും വലിയ സമ്പാദ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാജിദ് ആറാട്ടുപുഴ ഇ.എം. കബീറിന്‍റെ ജീവിതവഴികൾ അവതരിപ്പിച്ചു. നവയുഗം, ഫ്രട്ടേണിറ്റി ഫോറം, ഇന്ത്യൻ സോഷ്യൽ ഫോറം, ത്വാൻസ്വ, പാലക്കാട് കൂട്ടായ്മ എന്നീ സംഘടനകളും ഇ.എം. കബീറിന് ഉപഹാരങ്ങൾ നൽകി. സുനിൽ മുഹമ്മദ് സ്വാഗതവും നാസർ ഖാദർ നന്ദിയും പറഞ്ഞു. ഖിദ്ർ മുഹമദ് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

