ദാറുസ്സിഹ മെഡിക്കൽ സെന്റർ സി.പി.ആർ പരിശീലനം നൽകി
text_fieldsദമ്മാം ദാറുസ്സിഹ മെഡിക്കൽ സെൻറ്റർ നൽകിയ സി.പി.ആർ പരിശീലന പരിപാടിയിൽ ട്രയിനർമാരെ പ്രിൻസിപ്പൽ സുനിൽ പീറ്റർ സ്വീകരിക്കുന്നു
ദമ്മാം: ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ സീനിയർ സെക്കൻഡറി കുട്ടികൾക്കായി ദാറുസ്സിഹ മെഡിക്കൽ സെൻറ്റർ സി.പി.ആർ പരിശീലനം സംഘടിപ്പിച്ചു.
11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാമാർഗങ്ങളെക്കുറിച്ച പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചത്. വിദഗ്ധ ചികിത്സ ലഭ്യമാവും വരെ എപ്രകാരം ഒരു രോഗിയെ പരിപാലിക്കും എന്ന് അറിവ് പകരുന്നതായിരുന്നു പരിശീലനം.
വിദ്യാർഥികളുടെ നിരവധി സംശയങ്ങൾക്കു മറുപടി കൊടുക്കുകയും മുതിർന്നവർക്കും കുട്ടികൾക്കും സി.പി.ആർ നൽകേണ്ടത് എപ്രകാരം എന്നുള്ള പരിശീലനം നൽകുകയും ചെയ്തു.
ദാറുസ്സിഹ മെഡിക്കൽ സെന്റർ പരിശീലകരായ സാലഹ് അൽ അംരി, ഷിറോജ് നാട്ടിയേല എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ സുനിൽ പീറ്ററിനോടൊപ്പം പ്രധാനാധ്യാപകരും ടീച്ചർമാരും ദാറുസ്സിഹ മെഡിക്കൽ സെന്റർ ബി.ഡി.എം സുനിൽ മുഹമ്മദും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

