സൗദി ദേശീയദിനമാഘോഷിച്ച് ദാറുൽ ഫുർഖാൻ മദ്റസ
text_fieldsറിയാദ് അസീസിയ ദാറുൽ ഫുർഖാൻ മദ്റസയിൽ നടന്ന സൗദി ദേശീയദിനാഘോഷ പരിപാടി
റിയാദ്: റിയാദ് അസീസിയ ഏരിയയിൽ പ്രവാസി മലയാളികൾക്കായി പ്രവർത്തിക്കുന്ന മതപഠനസംരംഭമായ ദാറുൽ ഫുർഖാൻ മദ്റസ സൗദി അറേബ്യയുടെ 93ാമത് ദേശീയ ദിനം ആഘോഷിച്ചു. കുട്ടികൾക്ക് വിവിധങ്ങളായ മത്സരങ്ങളോടെ നടത്തിയ ആഘോഷ പരിപാടികൾ ഏറെ ആകർഷണീയമായി. കിഡ്സ്, ചിൽഡ്രൻസ് വിഭാഗത്തിൽ ഡ്രോയിങ്, കളറിങ് മത്സരവും ജൂനിയർ വിഭാഗത്തിൽ പോസ്റ്റർ മേക്കിങ്, സൗദി ചരിത്രക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു.
കുട്ടികൾക്കായി സൗദി ചരിത്രത്തിന്റെ ഡോക്യുമെൻററി പ്രദർശനവും നടന്നു. ഫായിസ് അബൂബക്കർ കുട്ടികളുടെ ക്വിസ് മത്സരം നിയന്ത്രിച്ചു. മദ്റസ അധ്യാപകരായ ഹനീഫ മാസ്റ്റർ, അബ്ദുറസാഖ് സ്വലാഹി, വലീദ് ഖാൻ, അബ്ദുറസാഖ് മൂത്തേടം അമീന, നജ്മ, റൂബി, നജ്മ, സഹല എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടികൾ ഫഹ്നസ്, അസ്ലം ചാലിയം, സാജിദ് കൊച്ചി എന്നിവർ നിയന്ത്രിച്ചു. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻററിനു കീഴിൽ അസീസിയ ഏരിയയിൽ പ്രവർത്തിക്കുന്ന ദാറുൽ ഫുർഖാൻ മദ്റസയുടെ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം തുടരുന്നതായും കൂടുതൽ വിവരങ്ങൾക്ക് 0508859571, 0540958675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും മാനേജ്മെൻറ് കമ്മിറ്റി അറിയിച്ചു.