ദാറുൽ ഫുർഖാൻ മദ്റസ പ്രവേശനോത്സവം
text_fieldsറിയാദ് അസീസിയയിലെ ദാറുൽ ഫുർഖാൻ മദ്റസയിൽ നടന്ന പ്രവേശനോത്സവം
റിയാദ്: പ്രവാസി വിദ്യാർഥികൾക്കായി ഒന്നര പതിറ്റാണ്ടായി റിയാദിലെ അസീസിയയിൽ പ്രവർത്തിക്കുന്ന ദാറുൽ ഫുർഖാൻ മദ്റസയിൽ 2023-24 അധ്യയനവർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. മദ്റസ ഹാളിൽ നടന്ന പരിപാടി പി.ടി.എ പ്രസിഡൻറ് മുജീബ് എടവണ്ണ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഹനീഫ മാസ്റ്റർ, റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, അസീസിയ യൂനിറ്റ് സെക്രട്ടറി മാസിൻ, മദ്റസ കൺവീനർ സാജിദ് കൊച്ചി, പി.ടി.എ അംഗങ്ങളായ ഡോ. ഇക്ബാൽ, നൗഷിദ്, വലീദ് ഖാൻ എന്നിവർ സംസാരിച്ചു. അബ്ദുറസാഖ് മൂത്തേടം, യൂസുഫ് പറമ്പയം, ഫഹ്നാസ്, റഷീദ് വടക്കൻ, മദ്റസ അധ്യാപികമാർ എന്നിവർ നേതൃത്വം വഹിച്ചു.
കേരള നദ്വത്തുൽ മുജാഹിദീൻ മദ്റസ ബോർഡിന്റെ സിലബസ് അനുസരിച്ച് നടക്കുന്ന മദ്റസയിൽ യു.കെ.ജി മുതൽ ഏഴാം തരം വരെയുള്ള ക്ലാസുകളാണുള്ളത്. രക്ഷിതാക്കൾക്കും മുതിർന്ന കുട്ടികൾക്കുമായി പ്രത്യേകം ക്ലാസുകളും കോഴ്സുകളും നടക്കാറുണ്ട്. പെൺകുട്ടികൾക്ക് അധ്യാപികമാരുടെ പ്രത്യേകം മേൽനോട്ടവും മദ്റസയുടെ പ്രത്യേകതയാണ്. പുതിയ അധ്യയനവർഷത്തേക്കുള്ള അഡ്മിഷന് 0508859571, 0533910652, 0540958675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.