ദറഇയ കണ്ടമ്പററി ആർട്ട് ബിനാലെക്ക് തുടക്കം; കലയുടെ വിസ്മയക്കാഴ്ചകളുമായി 37 രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ
text_fieldsദറഇയ കണ്ടമ്പററി ആർട്ട് ബിനാലെക്ക് തുടക്കമായപ്പോൾ
റിയാദ്: ലോകമെമ്പാടുമുള്ള കലാപ്രേമികൾ കാത്തിരുന്ന ‘ദറഇയ കണ്ടമ്പററി ആർട്ട് ബിനാലെ’യുടെ മൂന്നാം പതിപ്പിന് ചരിത്രനഗരമായ ദറഇയയിൽ ആവേശകരമായ തുടക്കം.യുനെസ്കോ പൈതൃക കേന്ദ്രമായ അൽതുറൈഫിന് സമീപമുള്ള ജാക്സ് ക്രിയേറ്റീവ് ഡിസ്ട്രിക്റ്റിൽ ദറഇയ ബിനാലെ ഫൗണ്ടേഷെൻറ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
ജനുവരി 30 മുതൽ മെയ് രണ്ട് വരെയാണ് ബിനാലെ നടക്കുക.37 രാജ്യങ്ങളിൽ നിന്നുള്ള 68 പ്രമുഖ കലാകാരന്മാരാണ് പങ്കെടുക്കുന്നത്. പുതുതായി കമീഷൻ ചെയ്ത 25-ലധികം സൃഷ്ടികൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഇൻസ്റ്റലേഷനുകൾ അണിനിരക്കുന്നുണ്ട്.
ഏകദേശം 12,900 ചതുരശ്ര മീറ്റർ വ്യാപിച്ചുകിടക്കുന്ന ഇൻഡോർ ഗാലറികളിലും ഔട്ട്ഡോർ ഇടങ്ങളിലുമാണ് ബിനാലെ അരങ്ങേറുന്നത്.ഇറ്റാലിയൻ ഡിസൈൻ സ്റ്റുഡിയോ ആയ ‘ഫോർമ ഫാൻറസ്മ’ ഒരുക്കിയ ദൃശ്യാവിഷ്കാരമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ജാക്സ് ജില്ലയുടെ വ്യാവസായിക വാസ്തുവിദ്യയെ നിറങ്ങളിലൂടെയും രൂപങ്ങളിലൂടെയും പുനർനിർമിക്കുന്ന രീതിയിലാണ് ഇതിെൻറ രൂപകൽപ്പന.
വളഞ്ഞ പാതകളും ഓവർലാപ്പിങ് ലെവലുകളും വഴി സന്ദർശകർക്ക് ഒരു നിശ്ചിത ദൃശ്യയാത്ര പ്രദാനം ചെയ്യുന്ന രീതിയിലാണ് പ്രദർശന നഗരി ഒരുക്കിയിരിക്കുന്നത്.‘ആഗോള കലാരംഗത്തെ വികാസവും സാംസ്കാരിക നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ഫൗണ്ടേഷെൻറ പ്രതിബദ്ധതയുമാണ് ഈ ബിനാലെയിലൂടെ പ്രതിഫലിക്കുന്നത്. സൗദി അറേബ്യയെയും ദറഇയയെയും ലോകത്തിലെ സർഗാത്മകതയുടെ കേന്ദ്രമായി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം.’ -ദറഇയ ബിനാലെ ഫൗണ്ടേഷൻ സി.ഇ.ഒ അൽബക്റി പറഞ്ഞു.കലയിലൂടെയുള്ള ആശയവിനിമയത്തിനും സംവാദങ്ങൾക്കുമായി പൊതുജനങ്ങളെയും കലാപ്രേമികളെയും ബിനാലെ സ്വാഗതം ചെയ്യുന്നതായി കലാ സംവിധായകരായ നൂറ റസിയാനും സാബിഹ് അഹമ്മദും പറഞ്ഞു.
ഫൗണ്ടേഷൻ രൂപീകൃതമായതിന് ശേഷമുള്ള അഞ്ചാമത്തെ ബിനാലെ പതിപ്പാണിത്. മെയ് മാസം വരെ നീണ്ടുനിൽക്കുന്ന മേളയിൽ നിരവധി വർക്ക്ഷോപ്പുകളും സംവാദങ്ങളും അനുബന്ധ പരിപാടികളായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

