അറബ് സാംസ്കാരിക തലസ്ഥാനമാകാൻ 'ദറഇയ'
text_fieldsറിയാദിലെ ‘ദറഇയ’ പൗരാണിക നഗരം
ജിദ്ദ: അറബ് ലോകത്തിെൻറ സാംസ്കാരിക തലസ്ഥാനമാകുമെന്ന പ്രതീക്ഷയിലാണ് റിയാദിലെ 'ദറഇയ' പൗരാണിക നഗരം. 2030ൽ അറബ് സാംസ്കാരിക തലസ്ഥാനമായി തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസംബർ 17 മുതൽ 20 വരെ യു.എ.ഇയിൽ നടക്കുന്ന അറബ് സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അറബ് ഓർഗനൈസേഷൻ ഫോർ എജുക്കേഷൻ, കൾചർ ആൻഡ് സയൻസിന് (അലെക്സോ) ഇതുസംബന്ധിച്ച അപേക്ഷ സൗദി അറേബ്യ സമർപ്പിച്ചിട്ടുണ്ട്. അപേക്ഷ സംഘടനയുടെ സാംസ്കാരിക സമിതി അംഗീകരിക്കുകയും അറബ് സാംസ്കാരിക മന്ത്രിമാരുടെ യോഗ അജണ്ടയിലേക്ക് സാംസ്കാരിക സമിതി ശിപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

