യാംബു-മദീന ഹൈവേയിൽ ഭീഷണിയായി ട്രക്കുകളുടെ മത്സരയോട്ടം
text_fieldsയാംബു-മദീന ഹൈവേയിൽ ഗതാഗത ഭീഷണിയുയർത്തി ട്രക്കുകളുടെ മത്സരയോട്ടത്തിെൻറ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യം
യാംബു: യാംബു-മദീന ഹൈവേയിൽ വാഹനങ്ങളുടെ മത്സരയോട്ടം ഭീഷണിയാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഹൈവേയിൽ റോഡ് നിയമങ്ങൾ അവഗണിച്ച് മത്സരയോട്ടം നടത്തുന്ന മൂന്നു ട്രക്കുകളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. വിദേശികളായ മൂന്നു ട്രക് ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ അവഗണിച്ച് നിരയായി ട്രക്കുകൾ ഓടിക്കുന്ന ദൃശ്യമാണ് റോഡപകടങ്ങൾ വിളിച്ചുവരുത്തുന്നു എന്ന അടിക്കുറിപ്പുകളോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡ്രൈവർമാരുടെ നിയമലംഘനത്തിനെതിരെ നിയമ നടപടിയെടുക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ ആവശ്യം ഉയർത്തുന്നുണ്ട്. പ്രാദേശിക അറബ് പത്രങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തു. മറ്റു വാഹനങ്ങൾക്കുകൂടി യാത്രഭീഷണിയുയർത്തി ഹൈവേകളിൽ ട്രക് ഓടിക്കുന്ന ഡ്രൈവർമാർ അപകടം ക്ഷണിച്ചുവരുത്തുകയാണ്.
റോഡുകളിലെ പൊതുസുരക്ഷക്ക് ഏറെ വെല്ലുവിളിയുയർത്തി നിയമലംഘനം നടത്തിയുള്ള ഡ്രൈവിങ് നടത്തുന്നവർക്കെതിരെ കർശന നടപടികൾ എടുക്കണമെന്ന ആവശ്യം പലരും ട്വീറ്റ് ചെയ്ത് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. വാഹന റെയ്സിങ് നടത്തുന്ന പ്രവണതയും ഹൈവേയിൽ ഇടക്ക് കാണുന്നതും ഗതാഗതഭീഷണി ഉയർത്തുന്നതാണെന്നും ജനറൽ ട്രാഫിക് വിഭാഗം ഇത് നിയന്ത്രിക്കുന്നതിന് നടപടികൾ ശക്തമാക്കേണ്ടത് അനിവാര്യമാണെന്നും ട്വീറ്റിലൂടെ പലരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

