ഡാൻസ് സ്കൂൾ വാർഷികവും അരങ്ങേറ്റവും
text_fieldsനൃത്ത വിദ്യാലയത്തിലെ
അരങ്ങേറ്റ പരിപാടിയിൽനിന്ന്
റിയാദ്: അൽ ഖർജിൽ ആദ്യമായി പ്രവർത്തനമാരംഭിച്ച ഗോകുലം നൃത്ത വിദ്യാലയത്തിന്റെ ഒന്നാം വാർഷികവും നൃത്തവിദ്യാർഥികളുടെ അരങ്ങേറ്റവും ‘മയൂരം 2025’ എന്ന പേരിൽ ക്യു.ആർ.എസ് സ്കൂളിൽ നടന്നു. നൃത്താധ്യാപിക നിത പ്രകാശിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട അരങ്ങേറ്റ പരിപാടിയിൽ പ്രിൻസിപ്പൽ പത്മിനി യു. നായർ മുഖ്യാതിഥിയായിരുന്നു.
എഴുത്തുകാരി സുബൈദ കോമ്പിൽ, ഡോ. നാസർ, ഷഹീൻ അൽ ഷഹീൻ, രക്ഷാകർതൃ പ്രതിനിധി ഖയോദ് ജൗഹർ നജ്മുദ്ദീൻ, ഗോകുലം കൾച്ചറൽ പ്രസിഡന്റ് പ്രകാശ് എന്നിവർ സംസാരിച്ചു. കുരുന്നു കലാകാരന്മാരുടെ അത്ഭുതപ്പെടുത്തുന്ന നൃത്തചുവടുകൾ കാണികളുടെ മനംനിറക്കുന്നവയായിരുന്നു. അരങ്ങേറ്റം കുറിച്ച പ്രതിഭകളെ ഫലകവും പ്രശംസാപത്രവും നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

