Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമി​െൻറ സ്വന്തം...

ദമ്മാമി​െൻറ സ്വന്തം മമ്മു മാഷ്​ മടങ്ങുന്നു

text_fields
bookmark_border
ദമ്മാമി​െൻറ സ്വന്തം മമ്മു മാഷ്​ മടങ്ങുന്നു
cancel

ദമ്മാം: സാർഥകമായ 16 ആണ്ട്​ നീണ്ട പ്രവാസത്തിനൊടുവിൽ ദമ്മാമി​െൻറ പ്രിയപ്പെട്ട മമ്മു മാഷ്​ മടങ്ങുന്നു. ദമ്മാം അൽ മുന ഇൻറർനാഷനൽ ഇന്ത്യൻ സ്കുളി​െൻറ സ്​ഥാപക പ്രിൻസിപ്പാളായെത്തിയ അ​ദ്ദേഹം ദമ്മാമിലെ പ്രവാസ സമൂഹത്തിനിടയിലെ സംസ്കാരിക മേഖലയിൽ ഹൃദ്യമായ അടയാളങ്ങൾ അവശേഷിപ്പിച്ചാണ്​ മടങ്ങുന്നത്​. അധ്യാപനത്തിനൊപ്പം സമൂഹിക ചലനങ്ങളുടെ ഒപ്പം നീങ്ങാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്​.

കണ്ണൂർ വേങ്ങാട്​ അങ്ങാടിയിലെ കെ.പി. കുട്ട്യാലിയുടെയും സുലൈഖയുടെയും രണ്ട്​ മക്കളിൽ മൂത്തവനായി ജനിച്ച മമ്മു പഠനത്തിൽ മിടുക്കനായിരുന്നു. കുടുംബത്തിൽ കുറേ അധ്യാപകരുള്ളതിനാൽ ഉമ്മ എപ്പോഴും മമ്മുവിനോട്​ പറയും ‘നീ പഠിച്ച്​ വലിയ മാഷാകണം’ അ​ല്ലെങ്കിൽ എ​െൻറ കുട്ടി, ചുമടെുക്കാനും വണ്ടി വലിക്കാനും പോകേണ്ടി വരും. അതിനുള്ള ആവത്​ എ​െൻറ കുട്ടിക്കില്ലല്ലോ’ ഉമ്മയലുടെ ഈ വാക്കുകൾ മനസ്സിലേറ്റിയ മമ്മു ​ഭാവിയിൽ ആരാകണമെന്ന അധ്യാപരുടെ ചോദ്യങ്ങൾക്കെല്ലാം ഒരു ശങ്കയുമില്ലാതെ ‘എനിക്ക്​ മാഷാകണം’ എന്നു പറഞ്ഞുകൊണ്ടിരുന്നു.

മമ്മു മാഷ്​ കുടുംബത്തോടൊപ്പം

ഫാറൂഖ് ബി.എഡ്​ കോളജിൽ നിന്ന്​ പഠിച്ചിറങ്ങിയ ഉടനെതന്നെ തളിപ്പറമ്പ്​ സീതി ഹാജി ഹയർ സെക്കൻഡറി സ്കുളിൽ അധ്യാപകനായി ജോലി ലഭിച്ചു. വടിയുമായി ക്ലാസ്സിലെത്തി കണ്ണുരുട്ടിപഠിപ്പിക്കുന്ന അധ്യാപകരിൽ നിന്ന്​ വ്യത്യസ്ഥമായി കഥപറഞ്ഞും ജീവൽഗന്ധിയായ ഉദാഹരണങ്ങൾ പറഞ്ഞും പഠിപ്പിക്കുന്ന അധ്യാപകനെ കുട്ടികൾക്ക്​ ഏറെ ഇഷ്ടമായി. തൊട്ടടുത്ത വർഷം മലപ്പട്ടം ഗവൺമെൻറ്​​ ഹയർ സെക്കൻഡറി സ്കുളിൽ അധ്യാപകനായി.

പിന്നീട്​ സ്വന്തം നാട്ടിൽ വേങ്ങാട്​ ഹയർസെക്കൻഡറി സ്കുൾ അധ്യാപകൻ. എളയാവൂർ വാരത്ത്​​ പുതിയ സ്കുൾ തുടങ്ങിയപ്പോൾ അതി​െൻറ തലപ്പത്ത്​ ഇരിക്കാൻ അവിടുത്തുകാർ അന്വേഷിച്ച്​ കണ്ടെത്തിയത്​ മമ്മു മാസ്​റ്ററെയാണ്​. ഡെപ്യുട്ടേഷനിൽ ഈ സ്കുളിൽ എത്തുമ്പോൾ 35 കുട്ടികൾ മാത്രമാണ്​ അവിടെയുണ്ടായിരുന്നത്​. അഞ്ചുവർഷത്തിന്​ ശേഷം അവിടെ നിന്ന്​​ പടിയിറങ്ങുമ്പോൾ സ്കുളിൽ കുട്ടികളുടെ എണ്ണം 2,500.

പെരിങ്ങത്തുർ ഹയർ സെക്കൻഡറി സ്​കൂളിലായിരുന്ന അടുത്ത ദൗത്യം. ആറുകൊല്ലം കൊണ്ട്​ ആ ​സ്​കൂളിനെ വലിയ വിജയത്തിലെത്തിച്ചു. അതിനിടയിലാണ്​ ദമ്മാമിൽ അൽമുന സ്​കൂൾ നയിക്കാൻ ചെയർമാൻ ടി.പി. മുഹമ്മദി​െൻറ ക്ഷണമെത്തുന്നത്​. ചെറിയ നിലയിൽ തുടങ്ങിയ സ്​കൂളിനെ ഇന്നത്തെ നിലയിൽ പ്രതാപത്തിലാക്കാൻ അദ്ദേഹത്തി​െൻറ നേതൃത്വത്തിനായി.

കുട്ടികളുടെ മനസ്സറിഞ്ഞ്​ കൂടെ നിൽക്കുക. രക്ഷിതാക്കളെ കേൾക്കുകയും ബഹുമാനിക്കുകയും ചെയ്യുക. അതാണ്​ താൻ പിന്തുടരുന്ന രീതിയെന്ന്​ മമ്മു മാഷ്​ പറഞ്ഞു. കുട്ടികളെ മുല്യമുള്ളവരായി വളർത്തുക. ഭാവിയെകുറിച്ച്​ പ്രതീക്ഷയും ആഗ്രഹങ്ങളും ജനിപ്പിക്കുന്ന കഥകളും സംഭവങ്ങളും അവരിലേക്ക്​ പകരുക.

തീർച്ചയായും അതിന്​ ഫലം ഉണ്ടാകുമെന്നും ത​െൻറ അനുഭവങ്ങളെ മുന്നിൽ നിർത്തി മാഷ്​ പറഞ്ഞു. 48 വർഷം നീണ്ട അധ്യാപക ജീവിതത്തിനുശേഷം നാട്ടിലേക്ക്​ മടങ്ങുന്നത്​ മറ്റൊരു ദൗത്യവുമായാണ്​. കണ്ണൂരിലെ സീൽ ഇൻറർനാഷനൽ അക്കാദമിയുടെ അക്കാദമിക്​ ഡയറക്ടർ സ്ഥാനത്തേക്കാണ്​ പോകുന്നത്​. എവിടേക്ക്​ തിരിഞ്ഞാലും തന്നെ തേടിയെത്തുന്ന ‘മാഷേ’ എന്ന വിളിയാണ്​ ത​െൻറ ഏറ്റവും വലിയ സമ്പത്തെന്ന്​ അദ്ദേഹം പറഞ്ഞു.

താൻ പഠിപ്പിച്ച കുട്ടികൾ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഉന്നത തസ്തികകളിൽ ജോലിചെയ്യുന്നു. അങ്ങനെയൊരാൾ ഒരിക്കൽ കണ്ടപ്പോൾ താൻ ക്ലസ്സിൽ സയൻസ്​ പഠിപ്പിച്ചിരുന്നപ്പോൾ കുട്ടികൾക്ക്​ വേഗത്തിൽ മനസ്സിലാക്കാൻ പറഞ്ഞ ഉദാഹരങ്ങൾ ആവർത്തിച്ചപ്പോൾ ഏറെ സന്തോഷം തോന്നിയെന്ന്​ അദ്ദേഹം പറഞ്ഞു. കാലങ്ങൾ മായിക്കാത്ത രീതിയിൽ കുട്ടികളുടെ ഹൃദയത്തിൽ അറിവുകൾ കൊത്തിവെക്കാൻ ഒരു അധ്യാപകന്​ കഴിയുമ്പോൾ മാത്രമേ അയാൾ വിജയിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. നിരവധി നേതൃത്വ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്​.


കണ്ണൂർ ജില്ലാ ഹെഡ്മാസ്​റ്റേഴ്സ് ഫോറം സെക്രട്ടറി, മുന ഗ്രൂപ്പ് ഓഫ് സ്കൂളുകളുടെ പ്രിൻസിപ്പൽ ഫോറം പ്രസിഡൻറ്​ എന്നീ പദവികൾ വഹിക്കുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ യൂനിയൻ കൗൺസിലർ, യൂനിയൻ എക്സിക്യൂട്ടീവ് അംഗം, തിരൂരങ്ങാടി പി.എസ്​.എം.ഒ കോളജ് യൂനിയൻ ജനറൽ സെക്രട്ടറി, ആർട്സ് ക്ലബ്​ സെക്രട്ടറി, കണ്ണൂർ വിദ്യാഭ്യാസ ജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി എന്നിങ്ങനെ പഠനകാലം മുതലേ സാമൂഹിക സംഘടന രംഗത്തും നിരവധി പദവികൾ വഹിച്ചിട്ടുണ്ട്​.

ഈ മാസം 30-ന്​ അദ്ദേഹം നാട്ടിലേക്ക്​ മടങ്ങും. ഭാര്യ ​ൈസബുന്നിസ നാട്ടിൽ കാത്തിരിപ്പുണ്ട്​. നാലുമക്കളിൽ ​ഐ.ടി വിദഗ്ധനായ മൂത്തമകൻ ഫായിസ്​ ന്യൂയോർക്കിലാണ്​. രണ്ടാമത്തെയാൾ ദിൽഷാന യു.കെയിലും മൂന്നാമത്തെ മകൾ ഹാഫിസ​ നവാർ കൊച്ചിയിലും നാലാമത്തെ മകൻ ജബിൻ ജവാദ്​ കുവൈത്തിലുമാണ്​.

ദമ്മാമിലെ സാംസ്​കാരിക വേദികളിൽ സ്ഥിര സാന്നിധ്യമായ അദ്ദേഹം മടങ്ങുമ്പോൾ പ്രവാസി സമൂഹം അദ്ദേഹത്തിന്​ യാത്രയയപ്പ്​ നൽകാനുള്ള ഒരുക്കത്തിലാണ്​. വ്യാഴം, ശനി ദിവസങ്ങളിൽ വിപുലമായ രണ്ട്​ പരിപാടികളിൽ യാത്രയയപ്പ്​ ഒരുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dammamfarewelsaudiarabiateacher
Next Story