ദമ്മാം വാഴക്കാട് വെൽഫെയർ സെൻറർ ചിൽഡ്രൻസ് സോക്കർ
text_fieldsദമ്മാം വാഴക്കാട് വെൽഫെയർ സെൻറർ സംഘടിപ്പിച്ച ആദ്യ അണ്ടർ 16 ചിൽഡ്രൻസ് സോക്കർ
ദമ്മാം: കുട്ടികളില്‍ കായിക അവബോധം പകര്‍ന്നു നല്കി ദമ്മാം വാഴക്കാട് വെൽഫെയർ സെന്റർ സംഘടിപ്പിച്ച ആദ്യ അണ്ടർ 16 ചിൽഡ്രൻസ് സോക്കർ കിരീടം അല്‍ഖോബാര്‍ മലബാർ യുനൈറ്റഡ് സോക്കർ അക്കാദമി കരസ്ഥമാക്കി. പ്രവിശ്യയിലെ പ്രമുഖ അക്കാദമികളിലെ കുട്ടികളാണ് വിവിധ ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞത്. ദമ്മാം ഫൈസലിയയിലെ ലാ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങള്‍ കാണാന്‍ നിരവധി പേര് എത്തി. ലീഗ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തിന്റെ കലാശപ്പോരാട്ടത്തില്‍ നിശ്ചിത സമയത്തിൽ ഗോൾ രഹിത സമനില പാലിച്ചതിനാൽ ടൈബ്രേക്കറിലൂടെയാണ് ഫോക്കോ സോക്കർ ഫുട്ബാൾ അക്കാദമിയെ പരാജയപ്പെടുത്തി മലബാർ യുനൈറ്റഡ് സോക്കർ അക്കാദമി കിരീടം ചൂടിയത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഫോക്കോ സോക്കറിന്റെ മുഹമ്മദ് സാഹിയേയും മികച്ച ഗോൾകീപ്പറായും മികച്ച ഡിഫൻഡറായും മലബാർ യുനൈറ്റഡ് സോക്കർ അക്കാദമിയുടെ ഷയാൻ ഷമീർ, മുഹമ്മദ് ഹർഫാസ് എന്നിവരെയും തെരഞ്ഞെടുത്തു. ടൂർണമെന്റിൽ ടോപ് സ്കോറര്‍ പുരസ്ക്കാരത്തിന് ഫോക്കോ സോക്കറിന്റെ നദീം മുഹമ്മദ് അര്‍ഹനായി. ദമ്മാം സോക്കർ അക്കാദമിയുടെ ആദം അബ്ദുൽ വാഹിദിന് എമർജിങ് പ്ലെയർ ട്രോഫി സമ്മാനിച്ചു. സെമി ഫൈനലുകളിലെ മികച്ച കളിക്കാർക്കുള്ള പുരസ്കാരം മുഹമ്മദ് നദീം (ഫോക്കോ സോക്കർ), ഇർഫാൻ അലി (മലബാർ യുനൈറ്റഡ്) എന്നിവർ നേടി. മുതിര്‍ന്നവര്‍ക്കായി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചിരുന്നു.
വിജയികൾക്കുള്ള ട്രോഫികൾ, മെഡലുകൾ, കാഷ് അവാര്‍ഡ് എന്നിവ മുൻ ഇന്ത്യൻ താരം സയ്യിദ് ഹുസൈൻ, മുൻ സന്തോഷ് ട്രോഫി താരം ഒമർ അബ്ദുല്ല, റാഡിക്സ് ഗ്രൂപ്പ് സി.ഇ.ഒ ഷമീർ കൊടിയത്തൂർ, എം.എസ്.എസ് പ്രസിഡൻറ് ശിഹാബ് കൊയിലാണ്ടി, ഡബ്ല്യു.എം.എഫ് ദമ്മാം ട്രഷറർ നജീം ബഷീർ, റോണി ജോണ്‍, ഷബീർ ആക്കോട്, മുഹമ്മദലി മാസ്റ്റർ, സനൂബ് കൊണ്ടോട്ടി (ഡിഫ) എന്നിവർ സമ്മാനിച്ചു. അബ്ദുറഹ്മാൻ വാണിയമ്പലം, ഹർഷദ് വാഴക്കാട്, ഷിയാസ് താനൂർ, ഷിബിൻ മുഹമ്മദ് പട്ടാമ്പി എന്നിവർ കളികൾ നിയന്ത്രിച്ചു.
ടി.കെ. ഷാഹിർ, ജാവിഷ് അഹമ്മദ്, ഷറഫുദ്ദീൻ, ഷാഫി പുള്ളിശീരി, ടി.കെ. ഷിജിൽ, യു.കെ. അൻവർ, പി.ടി. റശീദ്, നസീൽ ഹുസ്സൻ, നഫീർ തറമ്മൽ, അഫ്താബ്, അനസ്, ഇ.കെ. ജബ്ബാർ, അനീസ് മധുരകുഴി, ഒ.കെ. ഫഫാസ്, നസീബ്, യാസർ അറഫാത്ത്, കെ.പി. റഹ്മത്ത്, അബ്ദുല്ല കുട്ടി തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി. വാഴക്കാട് വെൽഫെയർ സെൻറർ രക്ഷാധികാരി മുജീബ് കളത്തിൽ സ്വാഗതവും ടൂർണമെൻറ് കമ്മിറ്റി കൺവീനർ ഷബീർ ആക്കോട് നന്ദിയും പറഞ്ഞു.

