ദമ്മാം വാഴക്കാട് വെൽഫെയർ സെന്റര്‍ വാർഷികമാഘോഷിച്ചു
text_fieldsദമ്മാം വാഴക്കാട് വെൽഫെയർ സെൻററിന്റെവാര്ഷിക സംഗമം മുജീബ് ഇരാറ്റുപ്പേട്ട ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: ദമ്മാം വാഴക്കാട് വെൽഫെയർ സെൻറർ 22ാമത് ജനറൽ ബോഡി യോഗം ഖോബാർ അപ്സര ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻറ് പി.കെ. ഹമീദ് അധ്യക്ഷത വഹിച്ചു. മുജീബ് ഈരാറ്റുപേട്ട യോഗം ഉദ്ഘാടനം ചെയ്തു.
ശിഹാബ് കൊയിലാണ്ടി, മുസ്തഫ തലശ്ശേരി, ടി.കെ.കെ. ഹസ്സൻ എന്നിവർ സംസാരിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഷബീർ ആക്കോടും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ പി.ടി. അഷ്റഫും അവതരിപ്പിച്ചു. പ്രദേശത്തെ നിര്‍ധനര്‍ക്കായി കഴിഞ്ഞ സാമ്പത്തിക വർഷം 10 ലക്ഷത്തിൽപരം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 2023-24 കാലയളവിലേക്കുള്ള ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. മുജീബ് കളത്തിൽ (രക്ഷാധികാരി), പി.കെ. ഹമീദ് വാഴക്കാട് (പ്രസി.), പി.ടി. അഷ്റഫ് മുണ്ടുമുഴി (ജന. സെക്ര.), ടി.കെ. ഷബീർ ആക്കോട് (ട്രഷ.), പി.ടി. റശീദ് (സീനിയർ വൈസ് പ്രസി.), യാസർ തിരുവാലൂർ (ഓർഗ. സെക്ര.), ജാവിഷ് അഹമ്മദ് (റിലീഫ് കോഓഡിനേറ്റർ), ടി.കെ. ഷാഹിർ (സ്ക്രീനിങ് കമ്മിറ്റി കൺ.), കെ.പി. റഹ്മത്ത്, നഫീർ തറമ്മൽ, പി.പി. മുഹമ്മദ് (വൈസ് പ്രസി.), ഒ.കെ. ഫവാസ്, അഫ്താബുറഹ്മാൻ, യു.കെ. അൻവർ (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ. ശിഹാബ് കൊയിലാണ്ടി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മുജീബ് കളത്തിൽ സ്വാഗതവും ജാവിഷ് അഹമ്മദ് നന്ദിയും പറഞ്ഞു. പി.പി. മുഹമ്മദ് ഖിറാഅത്ത് നിർവഹിച്ചു.

