ദമ്മാം വാഴക്കാട് വെൽഫെയർ സെന്ററിന് പുതിയനേതൃത്വം
text_fieldsനഫീർ തറമ്മൽ (പ്രസി.), ഷബീർ ടി.കെ ആക്കോട് (ജന. സെക്ര.), യാസർ തിരുവാലൂർ (ട്രഷ.)
ദമ്മാം: വാഴക്കാട് വെൽഫെയർ സെന്റർ ജനറൽ ബോഡി യോഗം ബേ-ലീഫ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് പി.കെ ഹമീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പി.എ.എം ഹാരിസ് ഉദ്ഘാടനം ചെയ്തു. പി.ടി അലവി, ഷാഹിർ ടി.കെ, ജാവിഷ് അഹ്മദ് എന്നിവർ ആശംസകൾ നേർന്നു. പി.പി മുഹമ്മദ് ഖിറാഅത്ത് നടത്തി. പത്ത് ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായി ട്രഷറർ ഷബീർ ആക്കോട് അവതരിപ്പിച്ച വാർഷിക പ്രവർത്തന സാമ്പത്തിക റിപ്പോർട്ടിൽ വ്യക്തമാക്കി.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നഫീർ തറമ്മൽ (പ്രസി.), ഷബീർ ടി.കെ ആക്കോട് (ജന. സെക്ര.), യാസർ തിരുവാലൂർ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. അഷ്റഫ് പി.ടി മുണ്ടുമുഴി (സീനിയർ വൈ. പ്രസി.), ഷാഹിർ ടി.കെ (ഓർഗ. സെക്ര.), ജാവിഷ് അഹമദ് (സ്ക്രീനിങ് കമ്മിറ്റി കൺ.), ഇ.കെ ജബ്ബാർ (റിലീഫ് കോഓഡിനേറ്റർ), റശീദ് പി.ടി, അനീസ് മധുരക്കുഴി, റഹ്മത്ത് കെ.പി (വൈസ് പ്രസി.), അഫ്താബു റഹ്മാന്, ഉനൈസ്.സി, ശറഫുദ്ദീൻ എം.പി (ജോ. സെക്ര.) എന്നിവരാണ് മറ്റു ഭാരവാഹികള്‍. മുഖ്യരക്ഷാധികാരിയായി മുജീബ് കളത്തിലിനേയും രക്ഷാധികാരിയായി പി.കെ ഹമീദിനേയും തിരഞ്ഞെടുത്തു. പി. ടി അലവി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മുജീബ് കളത്തിൽ സ്വാഗതവും ഷബീർ ആക്കോട് നന്ദിയും പറഞ്ഞു.

