ദമ്മാം വാഴക്കാട് വെൽഫെയർ സെന്‍റര്‍ ഇഫ്താർ സംഗമം
text_fieldsദമ്മാം വാഴക്കാട് വെല്‍ഫെയര്‍ സെന്‍റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ അഫ്സൽ കയ്യൻകോട് റമദാൻ സന്ദേശം നൽകുന്നു
ദമ്മാം: വാഴക്കാട് വെൽഫെയർ സെന്‍റര്‍ ഇഫ്താർ സംഗമത്തില്‍ അഫ്സൽ കയ്യൻകോട് റമദാൻ സന്ദേശം നല്‍കി. ദമ്മാമിലെത്തിയ അബ്ദുല്‍ റഊഫ് തറമ്മല്‍, സഹധർമിണി സൗദാബി എന്നിവര്‍ മുഖ്യാതിഥികളായി. ഇറാം ഗ്രൂപ് സി.ഇ.ഒ അബ്ദുല്‍ റസാഖ്, നൗഷാദ് കുനിയിൽ, നജീബ് അരഞ്ഞിക്കൽ, ഡി.വി. നൗഫൽ എന്നിവർ സംബന്ധിച്ചു.
പ്രവാസലോകത്തെ മാധ്യമ-കായിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മുജീബ് കളത്തിലിനെ ടി.കെ.കെ. ഹസ്സൻ പൊന്നാടയണിയിച്ച് ആദരിച്ചു.
ജാവിഷ് അഹമ്മദ്, ഷബീർ ആക്കോട്, പി.ടി. റശീദ്, ടി.കെ. ഷാഹിർ, പി.കെ. ഹമീദ്, പി.ടി. അഷ്റഫ്, ഇ.കെ. അബ്ദുല്‍ ജബ്ബാർ, ടി.കെ. ഷിജിൽ, യാസർ തിരുവാലൂർ, ബി.കെ. സുലൈമാൻ, ഷറഫുദ്ദീൻ, ശിയാഹുൽ ഹഖ്, ഫവാസ് ചാമക്കലായി, അഫ്താബ് തുടങ്ങിയവർ നേതൃത്വം നൽകി. നശ്‌വ ഷെറിന്‍ കളത്തില്‍ ഖിറാഅത്ത് നടത്തി. മുജീബ് കളത്തിൽ സ്വാഗതവും നഫീർ തറമ്മൽ നന്ദിയും പറഞ്ഞു.

