Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാം ടി.പി.എൽ സീസൺ...

ദമ്മാം ടി.പി.എൽ സീസൺ 6; സൂപ്പർ സ്ട്രൈക്കേഴ്സ് തൃശൂർ ജേതാക്കൾ

text_fields
bookmark_border
ദമ്മാം ടി.പി.എൽ സീസൺ 6; സൂപ്പർ സ്ട്രൈക്കേഴ്സ് തൃശൂർ ജേതാക്കൾ
cancel
camera_alt

ദമ്മാം ടി.പി.എൽ സീസൺ ആറ്​ ജേതാക്കളായ സൂപ്പർ സ്ട്രൈക്കേഴ്സ് തൃശൂർ

Listen to this Article

ദമ്മാം: തൃശൂർ നാട്ടുകൂട്ടം സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻറ്​ തൃശൂർ പ്രീമിയർ ലീഗ് സീസൺ ആറിൽ​ സൂപ്പർ സ്ട്രൈക്കേഴ്സ് തൃശൂർ ജേതാക്കളായി.

ഗുക്ക സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ യുനൈറ്റഡ് സ്ട്രൈക്കേഴ്സ് അഴീക്കോടിനെ എട്ടു വിക്കറ്റിനാണ്​ പരാജയപ്പെടുത്തിയത്​. സെമിഫൈനലിൽ ഫ്ലീറ്റ്​ലൈൻ ഐ.ജെ.കെ വാരിയേഴ്സ്, ഗൾഫ് റോക്ക് സ്മാഷേഴ്സ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്.

സൂപ്പർ സ്ട്രൈക്കേഴ്സിലെ നൗഷാദ് മാൻ ഓഫ് ദ മാച്ചായും ഫ്ലീറ്റ് ലൈൻ ഐ.ജെ.കെ. വാരിയേഴ്സിലെ ഷി​ന്റോ, ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺ നേടിയ താരമായി. യുനൈറ്റഡ് സ്ട്രൈക്കേഴ്സ് അഴീക്കോട് താരം ഷറഫുദ്ദീൻ ഏറ്റവും കൂടുതൽ വിക്കറ്റ് നേടി മികച്ച വിക്കറ്റ് കീപ്പറായി. വിജയികൾക്കുള്ള ട്രോഫികൾ എസ്.എസ്.ടി. രമേഷ്, ഫ്ലീറ്റ് ലൈൻ എം.ഡി. ടൈസൺ ഇല്ലിക്കൽ, ഈസ്​റ്റേൺ ഡേറ്റ്​സ്​ എം.ടി. മുഹമ്മദ് നാസർ, നാട്ടിൽനിന്നും അതിഥിയായി എത്തിയ ഇന്ത്യൻ സ്ട്രീറ്റ് ബാൾ ക്രിക്കറ്റ് താരങ്ങളായ മൻസൂർ, വിവേക് മോഹൻ എന്നിവർ സമ്മാനിച്ചു.

വിജയികൾക്ക് നൽകിയ കാഷ് പ്രൈസ് തൃശ്ശൂർ നാട്ടുകൂട്ടത്തി​ന്റെ ഭവന നിർമാണപദ്ധതിയിലേക്ക് നൽകുന്നതായി ഇരു ടീമുകളുടെയും ടീം ഓണർമാർ അറിയിച്ചു. ജവഹർ, അഡ്വ. ഇസ്മാഈൽ, വിജോ വിൻസെന്റ്​, ജാസിം നാസർ, താജു അയ്യാരിൽ, കൃഷ്ണദാസ്, വിപിൻ ഭാസ്കർ, അബിൻഷാ, ഷൈൻ രാജ്, ഹമീദ് കണിച്ചാട്ടിൽ, ഫൈസൽ അബൂബക്കർ, നൗഷാദ്, മമ്മു ഇരിഞ്ഞാലക്കുട, റഫീഖ് വടക്കാഞ്ചേരി, രാഹുൽ, ഷാ​േൻറാ ചെറിയാൻ, അബ്​ദുൽ സലാം എന്നിവർ നേതൃത്വം നൽകി. ആറ് ടീമുകളിലായി സൗദിയിലെ വിവിധ പ്രവിശ്യകളിൽനിന്നുള്ള തൃശ്ശൂർ നിവാസികളായ നൂറോളം കളിക്കാർ രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamTPL Cricket TournamentThrissur
News Summary - Dammam TPL Season 6; Super Strikers Thrissur are the winners
Next Story