ദമ്മാം തൃശൂർ നാട്ടുകൂട്ടം ‘തണൽ ഭവന പദ്ധതി’ തുടങ്ങി; മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു
text_fieldsദമ്മാം: സൗദിയിൽ ദമ്മാം കേന്ദ്രമായി പ്രവർത്തിക്കുന്ന തൃശൂർ നാട്ടുകൂട്ടത്തിെൻറ നേതൃത്വത്തിലുള്ള ‘തണൽ ഭവന പദ്ധതി’യുടെ കട്ടിള വെപ്പ് ചടങ്ങ് കേരള യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് നിർവഹിച്ചു. ചടങ്ങിൽ നാട്ടുകൂട്ടം പ്രസിഡൻറ് ടൈസൺ ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അയ്യുബ് കരുപ്പടന്ന, പഞ്ചായത്ത് മെമ്പർ മടത്തിങ്കൽ രമേഷ്, അഡ്വ. ഇസ്മാഈൽ, മുഹമ്മദ്, നാസർ, താജു അയ്യാരിൽ, ഹമീദ് കണിച്ചാട്ടിൽ, ജാസിം നാസർ, ഫൈസൽ അബൂബക്കർ, ബഷീർ, മുഹമ്മദ് ഇക്ബാൽ, സഗീർ കരുപ്പടന്ന, മമ്മു ഇരിങ്ങാലക്കുട, നാട്ടിലെ മഹല്ല് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

