'ഈദൊലി 2021' തനിമ കലാവിരുന്ന് ശ്രദ്ധേയമായി
text_fieldsദമ്മാം തനിമ ഒരുക്കിയ ഈദൊലി 2021ൽ ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയ ദഅ്വ ഫാക്കൽറ്റി ഡീന്‍ കെ.എം. അഷ്റഫ് ഈദ് സന്ദേശം നൽകുന്നു
ദമ്മാം: ഈദുല്‍ ഫിത്ർ ആഘോഷത്തിെൻറ ഭാഗമായി തനിമ സാംസ്കാരിക വേദി ദമ്മാം 'ഈദൊലി' ഓണ്‍ലൈനിൽ സംഘടിപ്പിച്ചു. ഇസ്രായേലിെൻറ നരനായാട്ടില്‍ രക്തസാക്ഷികളായ ഫലസ്തീന് പൗരന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയ ദഅ്വ ഫാക്കൽറ്റി ഡീന്‍ കെ.എം. അഷ്റഫ് ഈദ് സന്ദേശം നൽകി. ബാഹ്യമോടിയിലല്ല അകം നന്മ നിറച്ചാണ് നാം ഓരോരുത്തരും മനുഷ്യരാകേണ്ടതെന്നും ജാതിക്കും വര്ണത്തിനുമപ്പുറം മനുഷ്യരെ തുല്യരായി കാണുകയെന്നതാണ് ഈദിെൻറ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
തനിമ സാംസ്കാരിക വേദി ദമ്മാം ഘടകം പ്രസിഡൻറ് അശ്കര്‍ ആമുഖ പ്രഭാഷണം നടത്തി. സിനിമ പിന്നണി ഗായിക ദാന റാസിഖ്, നമസ്കാരപ്പായയിലിരുന്ന് പാട്ടുപാടി സമൂഹ മാധ്യമത്തിൽ പ്രശസ്തരായ ഉമ്മയും മകളും, നദ നസീം, ശബീന നസീം, കേരള സ്കൂള്‍ കലോത്സവ വേദികളിലെ നിറസാന്നിധ്യമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ, യു.എ.ഇയിലെ പ്രശസ്ത ഗായിക ആയിശ അബ്ദുല്‍ ബാസിത് എന്നിവര്‍ അവതരിപ്പിച്ച മനോഹരമായ പാട്ടുകള്‍ പരിപാടിയുടെ മാറ്റുകൂട്ടി. മലര്‍വാടി, സ്റ്റുഡൻറ്സ് ഇന്ത്യ കുട്ടികള്‍ അവതരിപ്പിച്ച വെല്‍ക്കം ഡാന്‍സ്, സംഗീതശിൽപം, സ്കിറ്റ്, മോണോ ആക്ട്, ദമ്മാം തനിമ കലാവേദി അവതരിപ്പിച്ച ഹ്രസ്വചിത്രം എന്നിവ പരിപാടി മികവുറ്റതാക്കി. തനിമ ദമ്മാം റമദാനില്‍ സംഘടിപ്പിച്ച റമദാന് മുസാബഖ ക്വിസ് മത്സരത്തില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
മിദ്ലാജ് സിനാന് ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു. ശിഫ അലി, അസ്ന ജോഷി എന്നിവര്‍ അവതാരകരായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ കബീര്‍ മുഹമ്മദ് നന്ദി പറഞ്ഞു. മെഹബൂബ്, മുഹമ്മദ് റഫീഖ്, മുഹമ്മദ് ബിനാന്‍, മിസ്അബ്, മുഹമ്മദ് ഹിഷാം, ശമീര്‍ പത്തനാപുരം, അഷ്കർ ഗനി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

