മൊയ്തു പടിയത്തിനെ അനുസ്മരിച്ച് ദമ്മാം സൗദി മലയാളി സമാജം
text_fieldsസൗദി മലയാളി സമാജം മൊയ്തു പടിയത്ത് അനുസ്മരണ സമ്മേളനത്തിൽ മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ പ്രഭാഷണം
നടത്തുന്നു
ദമ്മാം: മലയാള സാഹിത്യത്തിലും ചലച്ചിത്ര മേഖലയിലും തനത് മുദ്രപതിപ്പിച്ച പ്രശസ്ത എഴുത്തുകാരൻ മൊയ്തു പടിയത്തിന്റെ സ്മരണ പുതുക്കി സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ സമ്മേളനത്തിൽ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ അനുസ്മരണ പ്രഭാഷണം നടത്തി.
ലളിതമായ ഭാഷാശൈലിയിലൂടെ ജനഹൃദയങ്ങൾ കീഴടക്കി1യ മൊയ്തു പടിയത്ത്, സാമൂഹിക പ്രതിബദ്ധതയുള്ള രചനകളിലൂടെയാണ് ശ്രദ്ധേയനായതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ ശക്തമായ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. ഉമ്മ, യത്തീം, കുട്ടിക്കുപ്പായം തുടങ്ങിയ ശ്രദ്ധേയ രചനകൾ യാഥാസ്ഥിതിക സമൂഹത്തിൽ വലിയ പ്രകമ്പനങ്ങൾ സൃഷ്ടിച്ചവയായിരുന്നു. ജീവിച്ചിരുന്ന കാലത്ത് അർഹമായ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയില്ലെന്ന് സാജിദ് ആറാട്ടുപുഴ ചൂണ്ടിക്കാട്ടി. പുതുതലമുറ വിസ്മരിച്ച ഈ മഹാപ്രതിഭയെ ഓർത്തെടുക്കാനുള്ള മലയാളി സമാജത്തിന്റെ ശ്രമത്തെ ചടങ്ങിൽ പങ്കെടുത്തവർ പ്രകീർത്തിച്ചു.നൗഫൽ പാലക്കോത്ത് (അൽമുന സ്കൂൾ പ്രിൻസിപ്പൽ), അഷ്റഫ് ആലുവ, ഷാജി മതിലകം, ഗായത്രി ബിജു എന്നിവർ സംസാരിച്ചു. സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, ആസിഫ് താനൂർ, മുരളീധരൻ നായർ, ഫെബിനാ നജ്മുസ്മാൻ, ലീന ഉണ്ണികൃഷ്ണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഡോ. അമിതാ ബഷീർ അവതാരകയായിരുന്നു. ഡോ. സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കർ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

