ദമ്മാം ടസ്കേഴ്സ് കലാസമിതി നിലവിൽവന്നു
text_fieldsദമ്മാം: പ്രവാസികൾക്കിടയിലുള്ള കഴിവുറ്റ കലാകാരന്മാരെ കണ്ടെത്തി അവരെ പ്രോത്സാഹിപ ്പിക്കാനും, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി കലാവേദികൾ ഒരുക്കാനും ദമ്മാം ടസ്കേ ഴ്സ് എന്ന പേരിൽ പുതിയ കലാസമിതി നിലവിൽ വന്നു. നിഹാൽ അഹ്മദ്, ബിജു കല്ലുമല, നൗഷാദ് തഴവ, മഞ്ജു മണിക്കുട്ടൻ, നജീം ബഷീർ, മുനീർ അൽമുതവാ എന്നിവർ ചേർന്ന് ദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.ഇജാസ്, മുകേഷ് കണ്ണൻ, ഷിനാസ്, ഗണേഷ്, നുജൂം, നാസിം എന്നിവർ ചേർന്ന ലീഡേഴ്സ് പാനലാണ് ദമ്മാം ടസ്കേഴ്സ് നിയന്ത്രിക്കുന്നത്. ഹംദിയ മുബീന, ഹന ഫാത്തിമ എന്നിവരുടെ പ്രാർഥനാ ഗീതത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
ഷാരൂഖ്, വിജില സുരേഷ് എന്നിവർ ചിട്ടപ്പെടുത്തിയ നൃത്തങ്ങളും അമല വനിതാവേദിയും, ജിൻഷാ ഹരിദാസും ചിട്ടപ്പെടുത്തിയ ഒപ്പനയും, തിരുവാതിരയും അഷ്കറിെൻറ മിമിക്സ് പരേഡും ധൻവി ഹരികുമാർ, നിഗിൽ മുരളി, ആലിയാ ഷാജി എന്നിവരുടെ സിനിമാറ്റിക് ഡാൻസും ജസീർ കണ്ണൂർ, ജിൻഷാ ഹരിദാസ് എന്നിവർ നയിച്ച ഗാന സന്ധ്യയും അരങ്ങേറി. സലിം ചാത്തന്നൂർ, അൻസാർഷ, ഷംസ് കൊല്ലം, അനിൽ കുമാർ, സുരേഷ് റാവുത്തർ, റഷീദ് റാവുത്തർ, താജുദ്ദീൻ അഞ്ചൽ, മനു രാമകൃഷ്ണൻ, സൈജു സതീശൻ, അഭിഷേക്, നസീർ ആലപ്പി, സാഗർ, ഗിരീഷ് നവാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തഴവാ നൗഷാദ് പരിപാടിയുടെ അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
