Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്​പോൺസറുടെ പരാതിയിൽ...

സ്​പോൺസറുടെ പരാതിയിൽ മഞ്​ജുവും മണിക്കുട്ടനും അറസ്​റ്റിൽ

text_fields
bookmark_border
സ്​പോൺസറുടെ പരാതിയിൽ മഞ്​ജുവും മണിക്കുട്ടനും അറസ്​റ്റിൽ
cancel

ദമ്മാം: പീഡനങ്ങൾ അനുഭവിക്കുന്നതായി ഇന്ത്യൻ എംബസിക്ക്​ പരാതി നൽകിയ വീട്ടുവേലക്കാരിയെ രക്ഷിച്ചു കൊണ്ടു വന്ന ദമ്മാമിലെ മലയാളി ജീവകാരുണ്യ പ്രവർത്തകരായ ദമ്പതികൾ അറസ്​റ്റിലായി. ദമ്മാമിൽ നിന്ന്​ 350 കിലോമീറ്റർ അകലെ ഖുറിയാത്ത്​ ഉലിയ എന്ന പ്രദേശത്തെ ട്ടിൽ ജോലിക്കെത്തിയ തമിഴ്​നാട്​ തിരുച്ചിറപ്പള്ളി സ്വദേശിനി തനിൽ ഷെൽവിയെ (38) രക്ഷിക്കാൻ ഇടപെട്ടതാണ്​ നിയമക്കുരുക്കായത്​.
തനിൽ ഷെൽവി കടുത്ത പീഡനങ്ങൾക്ക്​ ഇരയാകുന്ന വിവരം ട്വിറ്റർ ഉൾപെടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കയ്യൊടിഞ്ഞ്​ പ്ലാസ്​റ്ററിട്ട നിലയിൽ ജോലി ചെയ്യേണ്ടി വരുന്ന വീഡിയോ ഇവർ പോസ്​റ്റു ചെയ്​തിരുന്നു. എംബസിയുടെ ഒാൺ ലൈൻ പോർട്ടലിൽ ഇവർ പരാതി അയക്കുകയും ചെയ്​തു. നാട്ടിലുള്ള ബന്ധുക്കൾ തനിൽ ഷെൽവിയെ തിരികെയെത്തിക്കാൻ സഹായിക്കണമെന്ന്​ കാണിച്ച്​ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും പരാതി അയച്ചിരുന്നു. ഇതോടെ ഇന്ത്യൻ എംബസി ഇവരെ സഹായിക്കാൻ ദമ്മാമിലെ ജീവകാരുണ്യ പ്രവർത്തകയായ മഞജു മണിക്കുട്ട​​​​െൻറ സഹായം തേടുകയായിരുന്നു. പോർട്ടലിൽ രജിസ്​റ്റർ ചെയ്​ത പരാതിക്ക്​ മറുപടിയായി എംബസി അയച്ച കത്തിലും മഞ്​ജുവിനെ ചുമതലപ്പെടുത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്​.

ഇതനുസരിച്ച്​ തനിൽ എല്ലാ ദിവസവും മഞ്​ജുവിനെ വിളിച്ച്​ സഹായം അഭ്യർഥിച്ചുകൊണ്ടിരുന്നു. ദമ്മാമിൽ നിന്ന്​ ​ ഏറെ ദൂരെയാണന്നും അവിടത്തെ പൊലീസ്​ ഒാഫീസുകളിൽ പരിചയമില്ലെന്നും മഞ്​ജു പറഞ്ഞെങ്കിലും കേൾക്കാൻ തനിൽ തയാറായിരുന്നില്ല. ഇവരുടെ കരച്ചിൽ അധികമായതോടെ ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം മഞ്​ജുവും ഭർത്താവും സാമൂഹ്യ പ്രവർത്തകനുമായ മണിക്കുട്ടനും ഖുർയാത്​ ഉലിയയിൽ എത്തുകയായിരുന്നു.
പുലർച്ചെ അഞ്ച്​ മണിയോടെ സ്​ഥലത്തെത്തിയ ഇവരുടെ കാറിൽ കയറിയ തനിലിനെ അവിടെ നിന്ന്​ 500 കിലോമീറ്റർ അകലെ ഇന്ത്യൻ എംബസി അഭയ കേന്ദ്രത്തിൽ എത്തിച്ചാണ്​ മഞജുവും മണിക്കുട്ടനും മടങ്ങിയത്​. എന്നാൽ തനിൽ രക്ഷപ്പെട്ട ഉടനെ തന്നെ വീട്ടുകാർ വിവരമറിയുകയും വീടിന്​ പുറത്ത്​ സ്​ഥാപിച്ചിരുന്ന സി.സി ടി വി കാമറയിൽ പതിഞ്ഞ കാറി​​​​​െൻറ നമ്പർ പ്രകാരം പരാതി നൽകുകയായിരുന്നു. പിറ്റേന്ന്​ തന്നെ തനിലിനെ ഹുറൂബാക്കുകയും കാറി​​​​െൻറ ഉടമയായ മണിക്കുട്ട​​​​െൻറ പേരിൽ കേസെടുക്കുകയും ചെയ്​തു. തുടർന്ന്​ സ്​പോൺസറെ ബന്ധപ്പെട്ട്​ മണിക്കുട്ടനെ ഹാജരാക്കാൻ പൊലീസ്​ ആവശ്യപ്പെട്ടു.

ഇതുപ്രകാരം ഇന്ത്യൻ എംബസി ഉദ്യോഗസ്​ഥനായ ഖലീൽ, ദമ്മാമിലെ സാമൂഹ്യ പ്രവർത്തകരായ എബ്രഹാം വലിയകാല, ഷാജി മതിലകം, മണിക്കുട്ട​​​​െൻറ സ്​പോൺസർ എന്നിവർ ഹാജരായി. എന്നാൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തിയ മണിക്കുട്ടനെ ജയിലിലടക്കണമെന്ന നിലപാടിലായിരുന്നു തനിലി​​​​െൻറ സ്​പോൺസർ. മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ വിസക്ക്​ ചെലവായ 16,000 റിയാൽ നൽകിയാൽ കേസ്​ ഒഴിവാക്കാം എന്ന്​ ഇദ്ദേഹം സമ്മതിച്ചു. എന്നാൽ ഇൗ പണം എംബസിക്ക്​ നൽകാൻ കഴിയില്ലെന്ന്​ പ്രതിനിധി അറിയിച്ചു. ഇപ്പോൾ കേസിൽ നിന്നൊഴിവാകാൻ പണമുണ്ടാക്കാനായി നെ​േട്ടാട്ടമോടുകയാണ്​ മഞ്​ജുവും, മണിക്കുട്ടനും. എംബസി നിരന്തരം ആവശ്യപ്പെടുകയും എല്ലാ ഉത്തരവാദിത്തങ്ങളും ഏൽക്കാമെന്ന്​ സമ്മതിക്കുകയും ചെയ്​തതി​​​​െൻറ അടിസ്​ഥാനത്തിലാണ് ദൗത്യം ഏറ്റെടുത്തതെന്ന്​ മണിക്കുട്ടൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudidammamgulf newsmalayalam news
News Summary - dammam-saudi-gulf news
Next Story