ദമ്മാം ‘പോപ്പി’ രക്തദാന ക്യാമ്പ്
text_fieldsദമ്മാം പോത്തുകല്ല് പ്രവാസി കൂട്ടായ്മ കിങ് ഫഹദ് സ്പെഷലിസ്റ്റ് ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാനക്യാമ്പ്
ദമ്മാം: ദമ്മാം പോത്തുകല്ല് പ്രവാസി കൂട്ടായ്മ (ദമ്മാം പോപ്പി) കിങ് ഫഹദ് സ്പെഷലിസ്റ്റ് ആശുപത്രിയുമായി സഹകരിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും ദമ്മാം പോപ്പിയുടെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
കൺവീനർ അനീഷ് പുതിയ ചിറക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അൻസാർ പോത്തുകല്ല്, പ്രസിഡൻറ് വിനോദ് വിജയൻ, ചെയർമാൻ മുജീബ് പാറമ്മൽ എന്നിവർ സംസാരിച്ചു.
ട്രഷറർ ബ്ലെസൻ ഞെട്ടികുളം, ഷഫീഖ് ഉപ്പട, ഹംസ പീടികപറമ്പിൽ പൂളപ്പാടം, ഷറഫലി പുള്ളിയിൽ ചാത്തംമുണ്ട, റിഷാദ് പാതിരിപ്പാടം, എബിൻ ഞെട്ടിക്കുളം, ഷിബിച്ചൻ പതാർ, അൻഷിഫ് പനംങ്കയം, റനീഷ് വെള്ളിമുറ്റം, ഷമീർ ചാത്തംമുണ്ട എന്നിവർ നേതൃത്വം നൽകി.

