ദമ്മാം ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsദമ്മാം ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ
വരണാധികാരികൾക്കൊപ്പം
ദമ്മാം: ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലാൽ അമീൻ (പ്രസി), സി.വി. രാജേഷ് (ജന. സെക്ര., സംഘടന ചുമതല), അനസ് തമ്പി (ട്രഷ.), സുരേഷ് മണ്ണറ, കാസിം നിസാമുദ്ദീൻ, വർഗീസ് തോമസ് (വൈ. പ്രസി.), ശ്രീനാഥൻ (ജന. സെക്ര.), ദാവൂദ്, നവാസ് ബദറുദ്ദീൻ, കീർത്തി ബിനൂപ്, നിമ്മി സുരേഷ്, നസീം നാദിർ ഷാ (സെക്ര), മുഹമ്മദ് കല്ലൂർ (അസി. ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ആസാദ് പള്ളിക്കൽ, ശ്രീജിത്, ആൻഡ്രൂസ്, അനി നഹാസ്, ഫാത്തിമ അനസ്, നജീം വക്കം, നാഗേന്ദ്രൻ, ആസിഫ് പള്ളിക്കൽ, ഷാജഹാൻ, അനസ്, നൗഷാദ് എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളാണ്. സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ് നിസാർ ചെമ്പകമംഗലം, ഇ.കെ. സലിം എന്നിവർ തിരുവനന്തപുരം ജില്ല കമ്മിറ്റിയിൽനിന്നും റീജനൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായിരിക്കും. നിസാർ ചെമ്പകമംഗലത്തിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സി.വി. രാജേഷ് നിലവിലുണ്ടായിരുന്ന കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ദമ്മാം റീജനൽ കമ്മിറ്റി ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ് വരണാധികാരികളായ ഹനീഫ് റാവുത്തർ, സക്കീർ ഹുസൈൻ എന്നിവർ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകി. റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ. സലിം ഭാരവാഹി പാനൽ അവതരിപ്പിച്ചു. സി.വി. രാജേഷ് സ്വാഗതവും അനസ് തമ്പി നന്ദിയും പറഞ്ഞു.

