Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദമ്മാം ഒ.ഐ.സി.സി അനുശോചിച്ചു
text_fieldsbookmark_border
റൂബി ഡിജോ
ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ യൂത്ത് വിങ് ജനറൽ സെക്രട്ടറി ഡിജോ ജോസഫ് പഴയമഠത്തിെൻറ ഭാര്യ റൂബി ഡിജോയുടെ (33) മരണത്തിൽ റീജനൽ കമ്മിറ്റി അനുശോചിച്ചു. അസുഖ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്ന റൂബി ഞായറാഴ്ചയാണ് മരിച്ചത്. സൈഹാത് ഏരിയ കമ്മിറ്റി, യൂത്ത് വിങ്, വനിതവേദി, വിവിധ ജില്ല -ഏരിയ കമ്മിറ്റികളും അനുശോചനം രേഖപ്പെടുത്തി.
സംസ്കാരം തിങ്കളാഴ്ച രാവിലെ എടത്വ സെൻറ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.ചങ്ങങ്കരി കേളഞ്ചേരി മാത്തുട്ടിയുടെ മകളാണ് പരേതയായ റൂബി. ഒന്നര വയസ്സുള്ള ഇമ്മാനുവേൽ ഡിജോ-റൂബി ദമ്പതികളുടെ ഏക മകനാണ്.
Next Story

