സ്വാതന്ത്ര്യദിനത്തിൽ മധുരവും ആശംസാ കാർഡുകളും നൽകി വിമാനത്താവളത്തിൽ ദമ്മാം ഒ.ഐ.സി.സി
text_fieldsദമ്മാം ഒ.ഐ.സി.സി കൊച്ചിയിലേക്ക് ചാർട്ട് ചെയ്ത വിമാനത്തിലെ യാത്രക്കാർ
ദമ്മാം: ദമ്മാം ഒ.ഐ.സി.സി കൊച്ചിയിലേക്ക് ചാർട്ട് ചെയ്ത വിമാനത്തിലെ യാത്രക്കാർക്ക് ചോക്ലേറ്റും ആശംസാകാർഡുകളും നൽകി ദമ്മാം റീജനൽ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചു. മഹാത്മാ ഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിെൻറയും രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ പതിപ്പിച്ച പി.പി.ഇ കിറ്റിനൊപ്പം ചോക്ലേറ്റും സ്വാതന്ത്ര്യദിന ആശംസ കാർഡുകളുമാണ് യാത്രക്കാർക്ക് നൽകിയത്. 214 യാത്രക്കാരാണ് ഈ വിമാനത്തിൽ യാത്ര ചെയ്തത്. ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമലയാണ് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വിമാനത്താവളത്തിൽ തുടക്കം കുറിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അഹമ്മദ് പുളിക്കലും യാത്രക്കാർക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഫ്ലൈ വിത്ത് ദമ്മാം ഒ.ഐ.സി.സി ജനറൽ കൺവീനർ റഫീഖ് കൂട്ടിലങ്ങാടിയും കൺവീനർ ശിഹാബ് കായംകുളവും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വൈകീട്ട് പി.ടി. തോമസ് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്ത സ്വാതന്ത്ര്യദിന വെർച്വൽ സമ്മേളനം നടത്തി. ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും ഐക്യവും കെട്ടുറപ്പും കാത്തുസൂക്ഷിക്കാൻ കോൺഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്ന് പി.ടി. തോമസ് പറഞ്ഞു. ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അഷ്റഫ് മുവാറ്റുപുഴ, സിറാജ് പുറക്കാട്, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ശിഹാബ് കായംകുളം, ഷംസു കൊല്ലം, റഷീദ് ഇയ്യാൽ, നിസാർ മാന്നാർ, രാധികാ ശ്യാം പ്രകാശ്, ബുർഹാൻ ലബ്ബ, അബ്ബാസ് തറയിൽ, സോമൻ കൊയിലാണ്ടി തുടങ്ങിയവർ സംസാരിച്ചു. ഇ.കെ. സലിം സ്വാഗതവും റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

