ദമ്മാം ഒ.ഐ.സി.സി ‘ഈദ് മുഹബ്ബത്ത് 2024’ സംഘടിപ്പിച്ചു
text_fieldsദമ്മാം ഒ.ഐ.സി.സി ‘ഈദ് മുഹബ്ബത്ത് 2024’ ഒ.ഐ.സി.സി നാഷനൽ പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി ‘ഈദ് മുഹബ്ബത്ത് 2024’ എന്ന പേരിൽ ഈദ് സംഗമം സംഘടിപ്പിച്ചു. ഒ.ഐ.സി.സി കുടുംബാംഗങ്ങൾക്കും പ്രവർത്തകർക്കും മാത്രമായി സംഘടിപ്പിച്ച പരിപാടിയിൽ കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ദമ്മാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ ഒ.ഐ.സി.സി കലാകാരന്മാർ വ്യത്യസ്ത കലാപരിപാടികൾ അവതരിപ്പിച്ചു.
സംഗമത്തോടനുബന്ധിച്ച് പൊതുസമ്മേളനം നാഷനൽ പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. സ്നേഹത്തിെൻറയും ത്യാഗത്തിെൻറയും സഹനത്തിെൻറയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വർഗീയതക്ക് മണ്ണൊരുക്കാൻ ആര് ശ്രമിച്ചാലും ഈ നാട്ടിലെ സ്നേഹവും സൗഹൃദവും തല്ലിക്കെടുത്താൻ കഴിയില്ലെന്ന് അരക്കിട്ടുറപ്പിക്കുന്ന മനോഹര കാഴ്ചകളാണ് ഓരോ സംഗമങ്ങളും. പരസ്പര സ്നേഹ ബഹുമാനത്തോടെ സൗഹാർദത്തിെൻറ സന്ദേശം പകരുന്ന ഇത്തരം സംഗമങ്ങൾ മനുഷ്യർക്കിടയിലെ മതിലുകൾ ഇല്ലാതാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റീജനൽ ആക്ടിങ് പ്രസിഡൻറ് ഷംസ് കൊല്ലം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രതിനിധികളായ ഹനീഫ് റാവുത്തർ, സിറാജ് പുറക്കാട്, നാഷനൽ പ്രതിനിധികളായ റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, റീജനൽ നേതാക്കളായ വിൽസൻ തടത്തിൽ, ഷിജില ഹമീദ്, ഡോ. സിന്ധു ബിനു, സി.ടി. ശശി, ജേക്കബ്ബ് പാറയ്ക്കൽ, അൻവർ വണ്ടൂർ, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ്, ബിനു പി. ബേബി, യഹിയ കോയ, വനിത വേദി പ്രസിഡൻറ് ലിബി ജയിംസ്, ജനറൽ സെക്രട്ടറി ഹുസ്ന ആസിഫ് എന്നിവർ ഈദ് ആംശസകൾ നേർന്നു. റീജനൽ സംഘടനാകാര്യ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. കലാപരിപാടികളിൽ പങ്കെടുത്തവർക്കും മത്സരയിനങ്ങളിൽ വിജയികളായവർക്കും സംഗമത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഷാജിദ് കാക്കൂർ, അൻഷാദ് ആദം, ഹമീദ് മരക്കാശ്ശേരി, സജൂബ് അബ്ദുൽ ഖാദർ, അൻവർ സാദിഖ്, ശ്രീനാഥ്, ജോണി പുതിയറ, ബിനു പുരുഷോത്തമൻ, ശ്യാം പ്രകാശ്, അസ്ലം ഫെറോക്ക്, മുസ്തഫ നണിയൂർ നമ്പറം, രമേശ് പാലയ്ക്കൽ, ദിൽഷാദ്, ഷമീം ഇരുമ്പുഴി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. ബിനു പി. ബേബി, ഷിജില ഹമീദ് എന്നിവർ അവതാരകരായി പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

