ദമ്മാം ഒ.ഐ.സി.സി നിലമ്പൂർ ‘വോട്ടുറപ്പിക്കൽ’
text_fieldsകിഴക്കൻ പ്രവിശ്യ ഒ.ഐ.സി.സി ‘നിലമ്പൂർ വോട്ടുറപ്പിക്കൽ’ പരിപാടിയിൽ നേതാക്കൾ
ദമ്മാം: കിഴക്കൻ പ്രവിശ്യ ഒ.ഐ.സി.സി ‘നിലമ്പൂർ വോട്ടുറപ്പിക്കൽ’ പരിപാടി സംഘടിപ്പിച്ചു. നിലമ്പൂർ മണ്ഡലത്തിലുള്ള വോട്ടർമാരെ ഫോണിലൂടെ ബന്ധപ്പെട്ട് വോട്ടുകൾ ഉറപ്പിക്കുന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം സൗദി നാഷനൽ പ്രസിഡൻറ് ബിജു കല്ലുമല നിർവഹിച്ചു. കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് ഇ.കെ. സലീം അധ്യക്ഷത വഹിച്ചു. ഈ ഉപതെരഞ്ഞെടുപ്പ് നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്ന് ബിജു കല്ലുമല പറഞ്ഞു. വളരെ കഴിവും യോഗ്യതയുമുള്ള സ്ഥാനാർഥിയെ അഭിമാനപൂർവം ഉയർത്തിക്കാണിച്ച് പിണറായി വിജയന്റെ സംഘപരിവാറിനെ കൂട്ടുപിടിച്ചുള്ള അഴിമതി ഭരണത്തെ തൂത്തെറിയാൻ കഴിയുമെന്ന് അദ്ദേഹം കുട്ടിച്ചേർത്തു.
ഗ്ലോബൽ കമ്മിറ്റി മുൻ വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ്, സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് റഫീഖ് കൂട്ടിലങ്ങാടി, കിഴക്കൻ പ്രവിശ്യ വൈസ് പ്രസിഡൻറുമാരായ അബ്ദുൽ കരിം, ഷിജില ഹമീദ്, ജനറൽ സെക്രട്ടറി പാർവതി സന്തോഷ്, നേതാക്കളായ തോമസ് തൈപറമ്പിൽ, ഹമീദ് കണിച്ചാട്ടിൽ, ഹമീദ് മരക്കാശ്ശേരി, മുരളീധരൻ, ജോജി ജോസഫ്, ഹുസ്ന ആസിഫ്, ഷാജി മോഹനൻ, സന്തോഷ് മുട്ടം, സഗീർ കരുപ്പടന്ന, സിംല സഗീർ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും സെക്രട്ടറി ആസിഫ് താനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

