ദമ്മാം ഒ.ഐ.സി.സി അംഗത്വ അപേക്ഷകൾ കെ.പി.സി.സിക്ക് കൈമാറി
text_fieldsഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിയുടെ ആദ്യഘട്ട അപേക്ഷകൾ ഗ്ലോബൽ പ്രസിഡന്റ് കുമ്പളത്ത് ശങ്കരപിള്ളക്ക് പ്രസിഡന്റ് ബിജു കല്ലുമല കൈമാറുന്നു
ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിയുടെ വിവിധ ജില്ല ഏരിയ കമ്മിറ്റികളിലൂടെ ലഭിച്ച 2023 - 2025ലേക്കുള്ള അംഗത്വ അപേക്ഷകൾ ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളക്ക് റീജനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല കൈമാറി.
ആഗസ്റ്റ് ഒന്നിന് തുടങ്ങിയ കാമ്പയിൻ ഡിസംബർ 31നാണ് അവസാനിക്കുന്നത്. മൂന്നുവർഷ കാലാവധിയുള്ള അംഗത്വ കാർഡ് കെ.പി.സി.സി പ്രസിഡന്റിന്റെ കൈയൊപ്പോടുകൂടിയാണ് ലഭിക്കുന്നത്. ദമ്മാം, ഖോബാർ, സൈഹാത്ത്, ഖത്വീഫ്, റഹീമ, ജുബൈൽ, അബ്ഖൈഖ്, അൽഅഹ്സ, ഹഫർ അൽ-ബാത്വിൻ തുടങ്ങിയ പ്രദേശങ്ങളിൽനിന്നും ലഭിച്ച ആദ്യഗഡു അപേക്ഷകളാണ് കൈമാറിയത്.
രണ്ടാംഘട്ട അംഗത്വ അപേക്ഷകൾ ഡിസംബർ രണ്ടാം വാരം കൈമാറുമെന്ന് ബിജു കല്ലുമല അറിയിച്ചു. ആദ്യഘട്ട അംഗത്വ കാർഡുകൾ ഡിസംബർ ആദ്യവാരം ദമ്മാമിൽ വിതരണം ചെയ്യും. മെംബർഷിപ് കാമ്പയിനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0501245153, 0502959891, 0507444183 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ജനറൽ സെക്രട്ടറി ഇ.കെ. സലിം അറിയിച്ചു.